Flash News

പ്രിയങ്കക്കുവേണ്ടി വീണ്ടും മുറവിളി; രാഹുല്‍ ക്യാമ്പില്‍ അമ്പരപ്പ്

April 6, 2014 , സ്വന്തം ലേഖകന്‍

Rahul-Gandhi-Priyankaന്യൂദല്‍ഹി: രാഹുല്‍ ക്യാമ്പിനെ പരിഭ്രാന്തിയിലാക്കി പ്രിയങ്ക ഗാന്ധിക്കുവേണ്ടി കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്ത്. രാഷ്ട്രീയത്തോടുള്ള പ്രിയങ്കയുടെ അഭിരുചിയെക്കുറിച്ച് രാജീവ് ഗാന്ധി 1990ല്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി രംഗത്തത്തെിയത് ഈ ആവശ്യത്തിന് കരുത്തേകി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയേല്‍ക്കുന്ന പക്ഷം രാഹുല്‍ ഗാന്ധിക്കൊപ്പം സഹോദരി പ്രിയങ്കയെക്കൂടി നേതൃത്വത്തില്‍ കൊണ്ടുവരാനാണ് നീക്കം.

‘വളരെ ചെറുപ്പത്തിലേ പ്രിയങ്കക്ക് രാഷ്ട്രീയത്തോട് താല്‍പര്യമുണ്ടായിരുന്നതായി എനിക്കറിയാം. രാഷ്ട്രീയ സംഭവവികാസങ്ങളും രാഷ്ട്രീയത്തിന്‍െറ ഭാഷയും വളരെ തുടക്കത്തിലേ മനസ്സിലാക്കിയെടുക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു. എന്‍െറ കൈയില്‍ അതിന്‍െറ തെളിവുകളുമുണ്ട്. എന്നാല്‍, അക്കാര്യം ഇപ്പോള്‍ ചര്‍ച്ചചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. രാജീവ് ഗാന്ധി ഇതേക്കുറിച്ച് ചിലതൊക്കെ 1990ല്‍ എന്നോട് പറഞ്ഞിട്ടുണ്ടെന്ന് മാത്രമേ ഇപ്പോള്‍ പറയാനാവൂ’-ദ്വിവേദി പറഞ്ഞു.

ദിവേദി ഈ അഭിപ്രായം പല നേതാക്കളുമായും രഹസ്യമായി പങ്കിട്ടുവരികയാണെന്നാണ് വിവരം. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭീതി ഇവര്‍ക്കെല്ലാമുണ്ട്. ഈ സാഹചര്യത്തില്‍ രാഹുലിന്‍െറ മേല്‍ തോല്‍വിയുടെ ഭാരം കെട്ടിവച്ച് പ്രിയങ്കയെ ഇറക്കുകയാണ് ഇവരുടെ ലക്ഷ്യം. പ്രിയങ്കയാകട്ടെ, സോണിയയുടെയും രാഹുലിന്‍െറയും മണ്ഡലങ്ങളില്‍ മാത്രം ഒതുങ്ങിക്കഴിയുകയാണ് ഇത്തവണ. ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്കെതിരായ അഴിമതി ആരോപണങ്ങളും അവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെ തടയുന്നുണ്ട്. ഏതായാലും പുതിയ നീക്കം രാഹുല്‍ ക്യാമ്പ് സശ്രദ്ധം നിരീക്ഷിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top