മലയാളിയുടെ വധശിക്ഷ ഒമാന്‍ സുപ്രീംകോടതി തടഞ്ഞു

omanഒമാന്‍: കൊല്ലം കഴുതുരുട്ടി സ്വദേശി വിശ്വനാഥന്‍ ആചാരിയുടെ മകന്‍ വികാസിന്‍െറ വധശിക്ഷ ഒമാന്‍ കോടതി തടഞ്ഞു. കേസ് പുനര്‍വിചാരണക്ക് വിടും. ഒമാനിലെ സ്പോണ്‍സറുമായി ചേര്‍ന്ന് അയാളുടെ ആദ്യ ഭാര്യയെ കൊലപ്പെടുത്തിയെന്നതാണ് കേസ്. റുസ്താഖ് കോടതി സ്പോണ്‍സര്‍ക്കും വികാസിനും ആറുമാസം മുമ്പ് വധശിക്ഷ വിധിക്കുകയായിരുന്നു. ഇതിനെതിരായ അപ്പീലിലാണ് സുപ്രീംകോടതി വിധി.

രണ്ടുവര്‍ഷം മുമ്പാണ് സംഭവം നടന്നത്. മുലധയില്‍ വര്‍ക്‌ഷോപ് മെക്കാനിക്കായിരുന്നു വികാസ്. വികാസിന്‍െറ സ്പോണ്‍സര്‍ ആദ്യ ഭാര്യയുമായി സ്വരച്ചേര്‍ച്ചയിലല്ലായിരുന്നുവത്രെ. തുടര്‍ന്ന് വികാസിനെയും കൂട്ടി അവരെ വധിക്കുകയും രണ്ടാം ഭാര്യയുടെ വീട്ടുവളപ്പില്‍ മൃതദേഹം കുഴിച്ചിടുകയും ചെയ്തുവെന്നാണ് കേസ്. കൊലപാതകത്തിനുശേഷം ആദ്യ ഭാര്യയെ കാണാനില്ലന്ന് സ്പോണ്‍സര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.വിശദാന്വേഷണത്തിലാണ് കൊലപാതകമെന്ന് വ്യക്തമായത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment