ആറാട്ടുപുഴ പൂരം: മകീര്യം പുറപ്പാടിന് തുടക്കം

thriprayar makeeryam purappad

ചേര്‍പ്പ്: ആറാട്ടുപുഴ ദേവസംഗമത്തിന് തുടക്കം കുറിച്ച് ദേവമേളയില്‍ പങ്കെടുക്കുന്ന 23 ക്ഷേത്രങ്ങളില്‍ കൊടിയേറ്റവും മകയീര്യം പുറപ്പാടും ശനിയാഴ്ച രാത്രി നടന്നു. ആറാട്ടുപുഴ പൂരത്തിന് ആതിഥ്യമരുളുന്ന ശാസ്താക്ഷേത്രത്തില്‍ തന്ത്രി കെ.പി. ഉണ്ണി ഭട്ടതിരിപ്പാടിന്‍െറയും ഊരാളകുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു കൊടിയേറ്റം. ഇതോടനുബന്ധിച്ച് ദേവമേളയില്‍ പങ്കെടുക്കുന്ന 23 ക്ഷേത്രങ്ങളിലും കൊടിയേറ്റം നടന്നു.

ആറാട്ടുപുഴ ദേവസംഗമത്തിന് നായകത്വം നല്‍കുന്ന തൃപ്രയാര്‍ തേവരുടെ മകീര്യം പുറപ്പാടിന് തുടക്കമായി. ക്ഷേത്രം ഊരായ്മക്കാരായ പുന്നപ്പള്ളി മന, ചേലൂര്‍ മന, ജ്ഞാനപ്പിള്ളിമന എന്നിവയുടെ പ്രതിനിധികള്‍ ക്ഷേത്രമണ്ഡപത്തില്‍ ഉപവിഷ്ഠരായി. തേവരെ എഴുന്നള്ളിക്കാന്‍ അനുവാദം നല്‍കി. തുടര്‍ന്ന് തൃക്കോല്‍ ശാന്തിക്കാരന്‍ പത്മനാഭന്‍ എമ്പ്രാന്തിരി തേവരെ മണ്ഡപത്തിലേക്കെഴുന്നള്ളിച്ചു. നാളിശ്ശേരി പട്ടത്ത് പത്മിനി ബ്രാഹ്മണിയമ്മയും ബേബി ബ്രഹ്മണിയമ്മയും ബ്രാഹ്മണി പാട്ടു പാടി. മണ്ഡപത്തില പറയും നിറച്ചു. തുടര്‍ന്ന് സ്വര്‍ണക്കോലത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍െറ ഗജരത്നം ബലരാമന്‍ എന്ന ആനപ്പുറത്ത് മറ്റ് ആനകളുടെ അകമ്പടിയോടെയും സേതുകുളത്തില്‍ ആറാട്ടിന് പുറപ്പെട്ടു. ആറാട്ടിന് ശേഷം പെരുവനം സതീശന്‍ മാരാരുടെ പാണ്ടിമേളത്തിന്‍െറ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിച്ചു. പൂജകള്‍ക്ക് ശേഷം പാണി കൊട്ടി പുറത്തേക്കെഴുന്നള്ളിച്ച് ക്ഷേത്ര ചുറ്റമ്പലത്തിനകത്തെ കിണറ്റിന്‍കരയില്‍ ചെമ്പിലാറാട്ട് നടത്തി. അതിന് ശേഷം അത്താഴ പൂജയും അത്താഴ ശീവേലിയും നടത്തി. ഞായറാഴ്ച പുത്തന്‍കുളത്തില്‍ ആറാട്ടും അകത്തേക്ക് എഴുന്നള്ളിക്കലും നടക്കും. വൈകുന്നേരം കാട്ടൂര്‍ പൂരത്തിന് പുറപ്പെട്ട് പൂരത്തില്‍ പങ്കെടുത്ത് പുലര്‍ച്ചെ മടങ്ങും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment