ജോസഫ് കുരിയപ്പുറം ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

Kuriappuram

ന്യൂയോര്‍ക്ക്: ഹഡ്സണ്‍‌വാലി മലയാളി അസ്സോസിയേഷന്റെ മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ ബോര്‍ഡ് ഓഫ് ട്രസ്ടീ മെമ്പറുമായ ശ്രീ ജോസഫ് കുരിയപ്പുറത്തിനെ അടുത്ത ജൂലൈ മാസം ഫൊക്കാന കണ്‍വന്‍ഷനില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഹഡ്സണ്‍‌വാലി മലയാളി അസോസിയേഷന്‍ നാമനിര്‍ദ്ദേശം ചെയ്യുന്നു.

അദ്ദേഹം ഇപ്പോള്‍ ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ അമേരിക്കന്‍ ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ എക്സിക്യുടീവ് കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിക്കുന്നു. ഫൊക്കാനയുടെ മുന്‍ ജോയിന്റ് സെക്രട്ടറി, ഹഡ്സണ്‍‌വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, ട്രസ്ടീ ബോര്‍ഡ് ചെയര്‍മാന്‍, അതുപോലെ നാട്ടില്‍ ആയിരുന്നപ്പോള്‍ ബ്ലോക്ക്‌ കോണ്‍ഗ്രസ് സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസിന്റേയും, കെ.എസ്.യു.വിന്റെയും ഭാരവാഹി എന്നിവയില്‍ ശോഭിച്ചിരുന്നു.

ന്യൂയോര്‍ക്കില്‍ ഇന്‍കം ടാക്സ് കണ്‍സള്‍റ്റന്റായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം ഫൊക്കാനയുടെ വൈസ് പ്രസിഡന്റാകാന്‍ എന്തുകൊണ്ടും അര്‍ഹനാണ്. ശ്രീ ജോസഫ് കുരിയപ്പുറത്തിന് നിങ്ങളുടെ വിലയേറിയ വോട്ടു നല്‍കി വിജയിപ്പിക്കണം എന്ന് ഹഡ്സണ്‍‌വാലി മലയാളി അസോസിയേഷന്‍ അഭ്യര്‍ത്ഥിക്കുന്നു.

Print Friendly, PDF & Email

Related News

Leave a Comment