കേരളം ഭീകരുടെ നഴ്സറിയാണെന്ന് മോഡി

Narendra-Modi1കാസര്‍കോട്: കേരളം ഭീകരരുടെ നഴ്സറിയായിമാറിയെന്ന് നരേന്ദ്ര മോഡി. കാസര്‍കോട് കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നതിന്റെ ഭാഗമായാണ് മോഡി കാസര്‍കോടെത്തിയത്.

കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി പാക് സൈന്യത്തെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ബി.ജെ.പി പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്ര മോഡി ആരോപിച്ചു. എ.കെ.ആന്റണി പാക് സൈന്യത്തെ സഹായിക്കുന്ന പ്രസ്താവന നടത്തി. പാക് സൈന്യം ഇന്ത്യന്‍ സൈന്യത്തെ ആക്രമിച്ചത് ആന്റണി മറച്ചുവെച്ചു. ആന്റണിയുടെ നിലപാടില്‍ സൈന്യം വിയോജിപ്പ് അറിയിക്കുക പോലും ചെയ്തു. പാകിസ്ഥാനിലെ മാധ്യമങ്ങള്‍ എ.കെ.ആന്റണിയെ പ്രകീര്‍ത്തിക്കുന്ന സ്ഥിതി വരെയുണ്ടായെന്നും മോദി പറഞ്ഞു.

കേരളത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ട്. ഓരോ മുന്നണി ചെയ്യുന്ന തെറ്റുകള്‍ എതിര്‍ മുന്നണി മറച്ചുവെക്കുകയാണ്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിതരോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അനാസ്ഥ കാണിക്കുകയാണ്. പ്രവാസി മലയാളികള്‍ക്കുവേണ്ടി എ.കെ ആന്റണി ചെറുവിരല്‍ പോലും ഇളക്കിയില്ലെന്നും നരേന്ദ്രമോഡി പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment