Flash News

പുരുഷനും സ്ത്രീയ്ക്കും തുല്യവേതനം ഉറപ്പാക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒബാമ ഒപ്പ് വെച്ചു

April 9, 2014 , പി പി ചെറിയാന്‍

-barack-obama-equal-pay

വാഷിംഗ്ടണ്‍ ഡി.സി: ഒരേ ജോലി ചെയ്യുന്ന പുരുഷനും സ്ത്രീയ്ക്കും തുല്യവേതനം ഉറപ്പാക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഏപ്രില്‍ 8 ചൊവ്വാഴ്ച ഒപ്പുവെച്ചു.

സ്ത്രീയും പുരുഷനും എന്ന വ്യത്യാസമില്ല തുല്യ തൊഴിലിന് തുല്യ വേതനം എന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നതിന്റെ ഭാഗമായാണ് അമേരിക്കന്‍ കോണ്‍ഗ്രസ്സിനെ മറികടന്ന് പ്രസിഡന്റ് ഉത്തരവില്‍ ഒപ്പുവെച്ചത്. അമേരിക്കന്‍ സ്ത്രീകളെ രണ്ടാംകിട പൗരന്മാരായി ഇനിമുതല്‍ കണക്കാക്കാനാവില്ല. ഉത്തരവില്‍ ഒപ്പിട്ടതിനു ശേഷം പ്രസിഡന്റ് പറഞ്ഞു.

വ്യവസായ മേഖലയിലാണ് സ്ത്രീക്കും പുരുഷനും വേതനത്തില്‍ വ്യത്യാസം നിലനില്‍ക്കുന്നത്. ഫെഡറല്‍ ഗവണ്‍മെന്റ് കോണ്‍ട്രാക്ടര്‍മാരുടെ കീഴില്‍ തൊഴിലെടുക്കുന്നവരുടെ ‘വേജസ് ഡാറ്റ’ (ശമ്പളപട്ടിക) പരസ്യമായി പ്രസിദ്ധീകരിക്കണമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. സഹപ്രവര്‍ത്തകരുടെ വേതനത്തെ കുറിച്ചു അന്വേഷിക്കുന്നവര്‍ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുവാന്‍ ഇനി അനുവദിക്കുകയില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കി.

ദേശീയ തുല്യ വേതനദിനമായി ആചരിക്കുന്ന ഏപ്രില്‍ 8ന് തന്നെ ഇങ്ങനെ ഒരു ഉത്തരവ് ഇറങ്ങിയത് യാദൃശ്ചികമാണെന്നാണ് അധികൃതര്‍ വെളിപ്പെടുത്തിയത്.

പ്രത്യേക സന്ദര്‍ഭങ്ങളില്‍ പ്രസിഡന്റില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരം ഉപയോഗിച്ചു ഇത്തരം ഓഡിനന്‍സുകള്‍ ഇറക്കുന്നതില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ അസംതൃപ്തരാണ്.
ജനോപകാരമായ നടപടികള്‍ക്ക് കാലതാമസം ഒഴിവാക്കുന്നതിന് ഇതുപോലെയുള്ള തീരുമാനങ്ങള്‍ സ്വീകരിക്കുവാന്‍ നിര്‍ബന്ധിതരാണെന്നാണ് ഡമോക്രാറ്റിക്ക് കക്ഷിയുടെ വാദം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top