വാഷിംഗ്ടണ്‍ ഡി.സി: ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഫോമാ ദേശീയ കണ്വെന്ഷന് കൈത്തിരി കൊളുത്തുക എന്ന ദൗത്യവുമായി മാര്‍ച്ച് 29-ന് അമേരിക്കന്‍ തലസ്ഥാന നഗരിയില്‍ ഫോമ ക്യാപ്പിറ്റല്‍ റീജിയന് കണ്വെന്ഷന് അരങ്ങേറി. ജോര്‍ജ് ചെറുപ്പിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ചടങ്ങ് പ്രാര്‍ത്ഥനാ ഗാനാലാപത്തോടെ ആരംഭിച്ചു. അകാലത്തില്‍ മലയാളി സമൂഹത്തില്‍ നിന്ന് വിട്ടുപിരിഞ്ഞ കുട്ടികളുടെ ഓര്‍മ്മകള്‍ ജോര്‍ജ് ചെറുപ്പില് പങ്കുവെച്ചു.
ഫോമാ ദേശീയ ജനറല്‍ സെക്രട്ടറി ഗ്ലാഡ്സണ്‍ വര്‍ഗീസ് പ്രവര്‍ത്തനങ്ങളെ വിലയിരുത്തി സംസാരിച്ചു. രാജ് കുറുപ്പ്, അദ്ദേഹത്തിന്റെ പുത്രന് വിജയ് കുറുപ്പ്, രാഗേഷ് സഹദേവന് എന്നിവരുടെ ഗാനസന്ധ്യ അരങ്ങേറി. ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു മലയാളികളുടെ നിര്‍ലോഭമായ സഹകരണങ്ങള്‍ക്ക് നന്ദി പറഞ്ഞ് സംസാരിച്ചു. തോമസ് ജോസ് പ്രസംഗിച്ചു.
ഗ്രാന്റ് കാനിയന്‍ വിദ്യാഭ്യാസ ശ്രൃംഖലയുടെ മലയാളി സ്നേഹത്തിന്റെ മാറ്റൊലി ഉയര്‍ത്തി ബാബു തോമസ് തെക്കേക്കര പ്രസംഗിച്ചു. ഫോമയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെപ്പറ്റി മോഹന്‍ മാവുങ്കല്‍ വിശദീകരിച്ചു. സന്നിഹിതരായിരുന്നവരുടെ സഹായഹസ്തങ്ങളിലൂടെ കേരളത്തിലെ ഒരു വൃക്കരോഗിക്ക് ധനസഹായം നല്കാന് തീരുമാനിച്ചു. തുടര്‍ന്ന് ഫോമാ നേതാവ് ബിനോയി തോമസ് പ്രസംഗിച്ചു.
തുടര്‍ന്ന് ഫോമയുടെ വൈസ് പ്രസിഡന്റ് സ്ഥാനര്‍ത്ഥി വിന്‍സണ്‍ പാലത്തിങ്കലിന്റെ പ്രസംഗത്തെ തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി. ജൂലി- ലൗലി കുര്യാക്കോസ് എന്നിവരുടെ ചടുല നൃത്തങ്ങള്‍ താളക്കൊഴുപ്പേകി.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news