അജീഷ്‌ ജോര്‍ജും, അഭിലാഷ്‌ പോളും മലയാളി ഫിസിക്കല്‍ തെറാപ്പിസ്റ്റ്‌ അസോസിയേഷന്‍ മിഷിഗണിനെ നയിക്കും

phisicaltherapist_picഡിട്രോയിറ്റ്‌: മിഷിഗണിലെ ഫിസിക്കല്‍ തെറാപ്പി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളുടെ സംഘടനയായ മലയാളി ഫിസിക്കല്‍ തെറാപ്പിസ്റ്റ്‌ ഓഫ്‌ മിഷിഗണിന്റെ 2014-ലെ സാരഥികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റ്‌- അജീഷ്‌ ജോര്‍ജ്‌, ജനറല്‍ സെക്രട്ടറി- അഭിലാഷ്‌ പോള്‍, ജോ. സെക്രട്ടറി- ജയിംസ്‌ കുരീക്കാട്ടില്‍, ട്രഷറര്‍ – ഷെജു ജോസ്‌ എന്നിവരെയാണ്‌ അസോസിയേഷന്റെ 2014-ലെ ഭാരവാഹികളായി ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തത്‌.

മലയാളി സമൂഹത്തില്‍ സാംസ്‌കാരിക-സാഹിത്യ സംഘടനകള്‍ നിരവധിയുണ്ടെങ്കിലും പ്രൊഫഷണല്‍ രംഗത്ത്‌ ഒരുമിച്ച്‌ പ്രവര്‍ത്തിക്കാന്‍ ഒരു കുടക്കീഴില്‍ വരേണ്ടത്‌ മാറുന്ന കാലഘട്ടത്തിന്റെ അനിവാര്യമാണെന്ന്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അജീഷ്‌ ജോര്‍ജ്‌ ഓര്‍മ്മിപ്പിച്ചു. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഭിലാഷ്‌ പോള്‍ മികച്ച സംഘാടകന്‍ കൂടിയാണ്‌. നിരവധി സാംസ്‌കാരിക സംഘടനകളുടെ തലപ്പത്ത്‌ പ്രവര്‍ത്തിക്കുന്ന അദ്ദേഹം തന്റെ പ്രവര്‍ത്തിപരിചയം സംഘടനയുടെ വളര്‍ച്ചയ്‌ക്ക്‌ വിനിയോഗിക്കുമെന്ന്‌ ഉറപ്പു നല്‍കി. ജോയിന്റ്‌ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജയിംസ്‌ കുരീക്കാട്ടില്‍ മിഷിഗണ്‍ ലിറ്റററി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ റീജിയണല്‍ കോര്‍ഡിനേറ്ററും, ഡിട്രോയിറ്റില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന `ധ്വനി’ മാഗസിന്റെ എഡിറ്ററും, സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസിന്റെ പബ്ലിക്‌ റിലേഷന്‍സ്‌ കമ്മിറ്റി ചെയര്‍മാനുമാണ്‌.

പ്രഫഷണല്‍ രംഗത്തുണ്ടാകുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ അസോസിയേഷന്റെ ഓരോ മീറ്റിംഗിലും ഓരോ വിഷയങ്ങളില്‍ വിദഗ്‌ധരായിട്ടുള്ളവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും, ചര്‍ച്ചകള്‍ നയിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ഷെജു ജോസ്‌ സംഘടനയുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താന്‍ സുതാര്യമായ പ്രവര്‍ത്തനങ്ങളിലൂടെ തന്റെ കഴിവിന്റെ പരമാവധി വിനിയോഗിക്കുമെന്ന്‌ ഉറപ്പുനല്‍കി.

സംഘടനയുടെ രൂപീകരണത്തിനായി ഏറെ പ്രവര്‍ത്തിച്ച ജയ്‌മോന്‍ ജേക്കബ്‌ സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News