തകരാര്‍: ടൊയോട്ട 6.39 മില്യന്‍ കാറുകള്‍ തിരിച്ചു വിളിക്കുന്നു

logo_Toyotaടോക്കിയോ: തകരാറുകള്‍ മൂലം ലോകമെമ്പാടുനിന്നും ടയോട്ട മോട്ടോര്‍ കോര്‍പ്‌ 6.39 മില്യണ്‍ കാറുകള്‍ തിരിച്ചുവിളിക്കുന്നു. ആദ്യമായാണ് ലോക കാര്‍വിപണിയില്‍ നിന്ന് ഒരു കമ്പനി ഇത്രയധികം കാറുകള്‍ തിരികെവിളിക്കുന്നത്.

സ്റ്റിയറിംഗ്‌ വീലിലും സീറ്റിലുമുണ്ടായിരിക്കുന്ന തകരാറുകള്‍ പരിഹരിക്കുന്നതിനായാണ്‌ വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നത്. 2005 ജനുവരിക്കും 2010 മാര്‍ച്ചിനും മധ്യേ നിര്‍മിച്ച യാരിസ്‌, അര്‍ബന്‍ ക്രൂയിസര്‍ മോഡലുകളും ജൂണ്‍ 2004നും ഡിസംബര്‍ 2010നും നിര്‍മിച്ചആര്‍എവി 4, ഹൈലക്സ്‌ എന്നീ മോഡലുകളില്‍ പെട്ട 10,58 കാറുകളിലാണ്‌ തകരാര്‍ കണ്ടെത്തിയത്‌.

തുടര്‍ന്ന്‌ ഈ വിഭാഗങ്ങളില്‍പ്പെട്ട എല്ലാ വാഹനങ്ങളും തിരിച്ചു വിളിക്കാന്‍ ടൊയോട്ട തീരുമാനിക്കുകയായിരുന്നു എന്നാണ് ടൊയോട്ട വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കിയത്. തിരിച്ചു വിളിക്കുന്ന കാറുകളില്‍ 825,000 കാറുകളും യൂറോപ്പിലാണുള്ളത്‌. അതേസമയം തകരാറുകാരണം ഇവിടെ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ടൊയോട്ട വ്യക്തമാക്കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News