മല്‍സരം തീ പാറിയ മണ്ഡലങ്ങളില്‍ കനത്ത പോളിംഗ്

AS India Electionsതിരുവനന്തപുരം: യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികള്‍ തീപാറിയ പോരാട്ടം കാഴ്ചവച്ച മണ്ഡലങ്ങളില്‍ റെക്കോര്‍ഡ് പോളിംഗായിരുന്നു. കാസര്‍കോട്, വടകര, കോഴിക്കോട്, പാലക്കാട്, ആലത്തൂര്‍, തൃശൂര്‍, ചാലക്കുടി, കൊല്ലം, ആറ്റിങ്ങല്‍, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് പോളിങ്ശതമാനം ഉയര്‍ന്നത്. കേരളത്തില്‍ 73.7 ശതമാനം പേര്‍ വോട്ടുചെയ്തതായാണ് പ്രാഥമിക കണക്ക്. ശതമാനം ഇനിയും ഉയരും. 2009നെക്കാള്‍ വോട്ടിങ് ശതമാനം വര്‍ധിച്ചു.

കോഴിക്കോട്ട് 79 ശതമാനവും വടകരയില്‍ 81 ശതമാനവുമാണ് പോളിങ്. 2009ല്‍ ഇത് യഥാക്രമം 75.68 ഉം, 80.55 ശതമാനവുമായിരുന്നു. കോഴിക്കോട് മണ്ഡലത്തിലെ ബാലുശ്ശേരി അസംബ്ളി മണ്ഡലത്തില്‍ 82.1, എലത്തൂരില്‍ 83.4, കോഴിക്കോട് നോര്‍ത്തില്‍ 76.5, കോഴിക്കോട് സൗത്തില്‍ 76.1, ബേപ്പൂരില്‍ 77.3 , കുന്ദമംഗലത്ത് 83, കൊടുവള്ളിയില്‍ 77ശതമാനം വീതമാണ് പോളിംഗ്.

വടകര ലോക്സഭാ മണ്ഡലത്തില്‍പെടുന്ന തലശ്ശേരി അസംബ്ളി മണ്ഡലത്തില്‍ 78.1, കൂത്തുപറമ്പ് -79.5, വടകര 81.4, കുറ്റ്യാടി -84.3, നാദാപുരം 80.1, കൊയിലാണ്ടി -79.5, പേരാമ്പ്ര -84.5 എന്നിങ്ങനെയാണ് ശതമാനം.

എറണാകുളത്ത് 72.8 ശതമാനമാണ് പോളിംഗ്. ചാലക്കുടിയില്‍ 77 ശതമാനവും. 2009 ലെ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് 73.2 ശതമാനവും ചാലക്കുടിയില്‍ 75 ശതമാനവുമായിരുന്നു. തിരുവനന്തപുരത്ത് 2009ലെ 65.99 ശതമാനത്തിന്‍െറ സ്ഥാനത്ത് ഇക്കുറി 68.6 ശതമാനം വോട്ട് രേഖപ്പെടുത്തി. 2009നേക്കാള്‍ മൂന്ന് ശതമാനം വര്‍ധന. തിരുവനന്തപുരം മണ്ഡലത്തിലെ ഏഴ് നിയമസഭാമണ്ഡലങ്ങളിലും പോളിങ് ശതമാനം വര്‍ധിച്ചു.

കൊല്ലത്ത് 71.6 ശതമാനം പേര്‍ വോട്ട് ചെയ്തു. 2009ലെ തെരഞ്ഞെടുപ്പില്‍ 67.88 ശതമാനമായിരുന്നു പോളിങ്. ഇത്തവണയും ചവറ നിയമസഭാ മണ്ഡലമാണ് പോളിങ്ങില്‍ ഒന്നാമത്.

കോട്ടയത്ത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പോളിങ് കുറഞ്ഞു. 2009ല്‍ 73.69 ശതമാനമായിരുന്ന പോളിങ് ഇത്തവണ 71.4 ശതമാനമായി. പാലക്കാട് മണ്ഡലത്തില്‍ 75.4 ശതമാനമാണ് പോളിംഗ്.

മലപ്പുറം ജില്ലയിലെ രണ്ട് ലോക്സഭ മണ്ഡലങ്ങളിലും പോളിങ് ശതമാനത്തില്‍ കുറവ്. മലപ്പുറം മണ്ഡലത്തില്‍ 71.4 ശതമാനവും പൊന്നാനി മണ്ഡലത്തില്‍ 74.1 ശതമാനവുമാണ് പോളിംഗ്. 2009 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മലപ്പുറം മണഡലത്തില്‍ 76.67 തെമാനവും പൊന്നാനിയില്‍ 77.12 ശതമാനവുമായിരുന്നു. പൊന്നാനി മണ്ഡലത്തില്‍ മുസ്ലിംലീഗ് ശക്തികേന്ദ്രമായ തിരൂര്‍, കോട്ടക്കല്‍, തിരൂരങ്ങാടി നിയമസഭ മണ്ഡലങ്ങളിലാണ് കാര്യമായി പോളിങ് കുറഞ്ഞത്. ഇടതുകേന്ദ്രമായ തൃത്താലയില്‍ രണ്ട് ശതമാനം പോളിങ് കൂടുതലാണ്.

കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ 80.09 ശതമാനം പോളിങ്. പോളിങ് ശതമാനം ഏറ്റവും കുറവ് പത്തനംതിട്ടയിലാണ്. 65.08 ശതമാനം. പ്രവാസികള്‍ ഏറെയുള്ള മണ്ഡലമായതുകൊണ്ടാണ് പോളിംഗ് കുറയാന്‍ കാരണം.

Print Friendly, PDF & Email

Related News

Leave a Comment