നാടന്‍ബോംബ് കടിച്ച് നായയുടെ തല തകര്‍ന്നു

കുളത്തൂപ്പുഴ: പേപ്പറില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന നാടന്‍ബോംബ് കടിച്ച വളര്‍ത്തുനായയുടെ തല പൊട്ടിച്ചിതറി. കുളത്തൂപ്പുഴ ചെറുകര ഇടത്തറ കോളനിയിലാണ് സംഭവം. കോളനിവാസി ധര്‍മജന്‍െറ വളര്‍ത്തുനായയാണ് സമീപവാസിയുടെ പുരയിടത്തില്‍ സൂക്ഷിച്ചിരുന്ന പൊതി കടിച്ചത്. ഉടന്‍ സ്ഫോടനമുണ്ടാവുകയും തല പൊട്ടിച്ചിതറുകയുമായിരുന്നു. സ്ഫോടനമുണ്ടായ ആമക്കുളം സ്വദേശിയുടെ കൃഷിയിടത്തില്‍നിന്ന് രണ്ട് നാടന്‍ ബോംബുകള്‍ കൂടി കണ്ടെടുത്തു. കൃഷിയിടങ്ങളില്‍ കാട്ടുമൃഗങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്ന വെടിമരുന്നും കുപ്പിച്ചില്ലുകളും ചേര്‍ത്ത് തയാറാക്കുന്ന പന്നിപ്പടക്കമാണ് പൊട്ടിയതെന്ന് വിദഗ്ധര്‍ പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment