Flash News

വോട്ട് (കവിത) സച്ചിദാനന്ദന്‍ പുഴങ്കര

April 14, 2014 , സച്ചിദാനന്ദന്‍

vote title

അതിര്‍ത്തിയില്‍ നുഴഞ്ഞുകയറിയ
എന്റെ വിരലുകളെ
നീ ബയണറ്റ് ചാര്‍ജ്ജ് ചെയ്തു..
നിയന്ത്രണരേഖക്കിപ്പുറം
തണുത്തുറഞ്ഞ നിമ്നോന്നതങ്ങള്‍ നോക്കി
ഞാന്‍ നിന്നു…
എന്റെ ഭീകരവാദം അവസാനിച്ചിരുന്നു.

മുലക്കുന്നുകള്‍ നീ തിരിച്ചുപിടിച്ചു…
നാഭിയുടെ നീര്‍ക്കയം
മഴക്കാട്
കീഴ്ക്കാം തൂക്കുകള്‍
മറവി
ഓര്‍മ്മ…
എല്ലാം ഞാന്‍ കൈവിട്ടു.

തെരെഞ്ഞെടുപ്പിനു സമയമായി…
വീരമൃത്യു വരിച്ച വിശുദ്ധികള്‍ക്ക്
ഇത്തവണ തിരിച്ചറിയല്‍ കാര്‍ഡുകളില്ലെങ്കിലെന്ത്?

ഹിതപരിശോധനയുടെ നാളുകളില്‍
ഇനി സന്ധിസംഭാഷണങ്ങളുമില്ല…..

പ്രണയത്തിന്റെ
പത്മവിഭൂഷണം
എനിക്ക് സ്വപ്നത്തില്‍പ്പോലും വേണ്ട..!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top