ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തിന്‌ വിശുദ്ധ വാരാചരണത്തിന്‌ ഏപ്രില്‍ 13-ന്‌ തുടക്കം

holyന്യൂജേഴ്‌സി: ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തിലെ വിശുദ്ധ വാരാചരണം ഏപ്രില്‍ 13-ന്‌ നടക്കുന്ന ഓശാന തിരുനാള്‍ ആചരണത്തോടെ തുടക്കംകുറിക്കും.

ഏപ്രില്‍ 13-ന്‌ ഞായറാഴ്‌ച രാവിലെ 9.30-ന്‌ ഓശാന തിരുനാളിന്റെ പ്രാരംഭ പ്രാര്‍ത്ഥനകള്‍ നടക്കും. തുടര്‍ന്ന്‌ കുരുത്തോല വെഞ്ചരിപ്പ്‌, കുരുത്തോല വിതരണം എന്നിവയ്‌ക്കുശേഷം ക്രിസ്‌തുവിന്റെ യെരുശലേം ദേവാലയത്തിലേക്കുള്ള ആഘോഷമായ യാത്രയെ അനുസ്‌മരിപ്പിക്കുന്ന, കുരുത്തോലകളും കൈകളിലേന്തി വിശ്വാസി സമൂഹം തെരുവിലൂടെ നടത്തുന്ന പ്രദക്ഷിണവും മറ്റ്‌ തിരുകര്‍മ്മങ്ങളും നടക്കും.

ഏപ്രില്‍ 1415,16 തീയതികളില്‍ (തിങ്കള്‍, ചൊവ്വ, ബുധന്‍) പതിവുപോലെയുള്ള വിശുദ്ധ കുര്‍ബാന 7.30-ന്‌ ആരംഭിക്കും.

ഏപ്രില്‍ 17-ന്‌ പെസഹാ വ്യാഴാഴ്‌ചത്തെ തിരുകര്‍മ്മങ്ങള്‍ വൈകീട്ട്‌ 7.30-ന്‌ ആരംഭിക്കും. വിശുദ്ധ കുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ എന്നിവയ്‌ക്കുശേഷം പരമ്പരാഗത രീതിയിലുള്ള അപ്പംമുറിക്കലും, പാല്‍കുടിക്കല്‍ ശുശ്രൂഷകളും നടത്തപ്പെടും.

ഏപ്രില്‍ 18-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ മൂന്നുമണിക്ക്‌ ദുഖവെള്ളിയാഴ്‌ചയിലെ തിരുകര്‍മ്മങ്ങള്‍ക്ക്‌ തുടക്കംകുറിക്കും. കുട്ടികളും യുവജനങ്ങളും നടത്തുന്ന ആഘോഷമായ കുരിശിന്റെ വഴി, പീഢാനുഭവ വായന, കുരിശുവന്ദനം എന്നിവ നടക്കും. 6 മണി മുതല്‍ ദേവാലയത്തിലെ യുവജനങ്ങള്‍ നടത്തുന്ന ക്രിസ്‌തുവിന്റെ പീഢാനുഭവ ചരിത്ര അവതരണം ഉണ്ടായിരിക്കും. തുടര്‍ന്ന്‌ ദുഖവെള്ളിയാഴ്‌ചയിലെ തിരുകര്‍മ്മങ്ങളും, കയ്‌പുനീര്‍ കുടിക്കല്‍ ചടങ്ങും നടക്കും.

ഏപ്രില്‍ 19-ന്‌ ദുഖശനിയാഴ്‌ച 9 മണിക്ക്‌ പുത്തന്‍ ദീപം തെളിയിക്കലും, വോള്ളം വെഞ്ചരിക്കലും, ആഘോഷമായ വിശുദ്ധ കുര്‍ബാനയും നടക്കും. ശനിയാഴ്‌ച വൈകിട്ട്‌ 7.30-ന്‌ ഉയിര്‍പ്പ്‌ തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. തിരുകര്‍മ്മങ്ങള്‍ക്കുശേഷം സ്‌നേഹവിരുന്നോടെ ഉയിര്‍പ്പ്‌ തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍ സമാപിക്കും.

ജീസസ്‌ യൂത്തിന്റെ ഇന്റര്‍നാഷണല്‍ സ്‌പിരിച്വല്‍ ഡയറക്‌ടറായ റവ.ഫാ. ബിറ്റാജു പുത്തന്‍പുരയ്‌ക്കല്‍ ആയിരിക്കും ഈവര്‍ത്തെ വിശുദ്ധ വാരാചരണത്തിലെ മുഖ്യ കാര്‍മികന്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ടോം പെരുമ്പായില്‍ (ട്രസ്റ്റി) 646 326 3708, തോമസ്‌ ചെറിയാന്‍ പടവില്‍ (ട്രസ്റ്റി) 908 906 1709. വെബ്‌സൈറ്റ്‌: www.stthomassyronj.org

Print Friendly, PDF & Email

Related News

Leave a Comment