Flash News

ബപ്പി ലാഹിരിക്ക് 12 കോടിയുടെ സ്വത്ത്

April 13, 2014 , സ്വന്തം ലേഖകന്‍

bappi_lahiriകൊല്‍ക്കത്ത: പശ്ചിമബംഗാള്‍ ശ്രീരാംപൂര്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി സംഗീതസംവിധായകന്‍ ബപ്പി ലാഹിരിക്ക് 20 ലക്ഷത്തിന്‍െറ സ്വര്‍ണം, വെള്ളി ആഭരണം അടക്കം 12 കോടിയുടെ സമ്പാദ്യം.

തടിച്ച സ്വര്‍ണമാലകള്‍ അണിയുന്ന ബപ്പി ലാഹിരി നാമനിര്‍ദേശപത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്തുവിവരമുള്ളത്. 17 ലക്ഷത്തിന്‍െറ 754 ഗ്രാം സ്വര്‍ണവും രണ്ട് ലക്ഷത്തിന്‍െറ 4.62 ഗ്രാം വെള്ളിയുംസ്വന്തമായുണ്ട്. ഭാര്യ ചിത്രാണിക്ക് നാലുക്ഷത്തിന്‍െറ വജ്രാഭരണങ്ങളും 20 ലക്ഷത്തിന്‍െറ 967 ഗ്രാം സ്വര്‍ണവും മൂന്ന് ലക്ഷത്തിന്‍െറ 8.9 ഗ്രാം വെള്ളിയുമുണ്ട്. 9.78 ലക്ഷത്തിന്‍െറ ബാങ്ക് നിക്ഷേപവും ബി.എം.ഡബ്ള്യൂ, ഒൗഡി അടക്കം 98.35 ലക്ഷത്തിന്‍െറ അഞ്ച് വാഹനങ്ങളും ഒമ്പതുകോടിവരുന്ന ഫ്ളാറ്റും അഞ്ച് ഏക്കര്‍ കൃഷിസ്ഥലവും സ്വന്തം പേരിലുണ്ട്.

ഭാര്യയുടെ പേരില്‍ അഞ്ചുകോടിയുടെ സ്ഥാവര സ്വത്തുമുണ്ട്. 1.17 കോടിയുടെ ബാങ്ക് വായ്പയുമുണ്ട്. ഇതുവരെ കേസിലൊന്നും പൊടാത്ത ബപ്പി ലാഹിരിയുടെ 2012-13 വര്‍ഷത്തിലെ മാത്രം വരുമാനം 32.63 ലക്ഷം രൂപയാണെന്നും സത്യവാങ്മൂലം പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top