നോര്‍ത്ത്‌ കരോളിന ലൂര്‍ദ്‌ മാതാ ദേവാലയത്തില്‍ വിശുദ്ധ വാരാചരണത്തിന്‌ ഏപ്രില്‍ 13-ന്‌ തുടക്കംകുറിച്ചു

a1നോര്‍ത്ത്‌ കരോളിന: ലൂര്‍ദ്‌ മാതാ സീറോ മലബാര്‍ ദേവാലയത്തില്‍ നടന്ന വിശുദ്ധ വാരാചരണത്തിന്‌ ഏപ്രില്‍ 13-ന്‌ തുടക്കംകുറിച്ചു. ഓശാന പെരുന്നാളിന്റെ പ്രാരംഭ പ്രാര്‍ത്ഥനകള്‍ക്കുശേഷം കുരുത്തോല വിതരണവും, അതിനുശേഷം കുരുത്തോലകള്‍ കൈകളിലേന്തി യേശുവിന്റെ ജെരുശലേം ദേവാലയത്തിലേക്കുള്ള ആഘോഷമായ യാത്രയെ അനുസ്‌മരിപ്പിക്കുന്ന രീതിയിലുള്ള പ്രദക്ഷിണവും, ആഘോഷമായ ദിവ്യബലിയും ഇടവക വികാരി ജോബി ജോസഫ്‌ ചേലകുന്നേല്‍ അച്ചന്റെ കാര്‍മികത്വത്തില്‍ നടത്തപ്പെട്ടു.

വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.

ഏപ്രില്‍ 14,15,16 തീയതികളില്‍ രാവിലെ 9 മണിക്ക്‌ ദിവ്യബലിയും കുരിശിന്റെ വഴിയും.
ഏപില്‍ 17-ന്‌ (പെസഹാ വ്യാഴം) വൈകുന്നേരം 3 മണി മുതല്‍ ഓരോ വാര്‍ഡുകള്‍ക്കും ഒരു മണിക്കൂര്‍ ആരാധന ക്രമീകരിച്ചിരിക്കുന്നു.
3 മണിക്ക്‌: ഹോളിഫാമിലി വാര്‍ഡ്‌, 4 മണിക്ക്‌ സെന്റ്‌ അല്‍ഫോന്‍സാ വാര്‍ഡ്‌, 5 മണിക്ക്‌ ഇന്‍ഫെന്റ്‌ ജീസസ്‌ വാര്‍ഡ്‌, 6 മണിക്ക്‌ സെന്റ്‌ ജോസഫ്‌ വാര്‍ഡ്‌.
7 മണിക്ക്‌ വിശുദ്ധ കുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ എന്നിവയ്‌ക്കൊപ്പം അപ്പം മുറിക്കല്‍, പാല്‍കുടിക്കല്‍ ശുശ്രൂഷകളും നടത്തപ്പെടും.

ഏപ്രില്‍ 18-ന്‌ (ദുഖവെള്ളിയാഴ്‌ച) ഉച്ചകഴിഞ്ഞ്‌ 2 മണിക്ക്‌ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. ആഘോഷമായ കുരിശിന്റെ വഴി, പീഢാനുഭവ വായന, കുരിശ്‌ ചുംബിക്കല്‍ എന്നിവയുണ്ടായിരിക്കും. അന്നേദിവസം വിശ്വാസികള്‍ പരമ്പരാഗതമായി ഒരുനേരംനോക്കും.

ഏപ്രില്‍ 19-ന്‌ ദുഖശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ പുതിയ തിരി തെളിയിക്കലും, പുത്തന്‍ വെള്ളവും, വാഹനങ്ങള്‍ വെഞ്ചരിപ്പു കര്‍മ്മവും അതിനുശേഷം ആഘോഷമായ ദിവ്യബലിയും ഉണ്ടായിരിക്കും. ശനിയാഴ്‌ച വൈകിട്ട്‌ 8 മണിക്ക്‌ ഉയിര്‍പ്പ്‌ തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. തിരുകര്‍മ്മങ്ങള്‍ക്കുശേഷം സ്‌നേഹവിരുന്നോടെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ.ഫാ. ജോബി ജോസഫ്‌ (919 439 0305). www.lourdesmatha.orga2

a3

a4

Print Friendly, PDF & Email

Related News

Leave a Comment