ദേവീദേവന്മാര്‍ പിരിഞ്ഞു, ആറാട്ടുപുഴ പൂരത്തിന് സമാപ്തി

aratupuzha pooram

ചേര്‍പ്പ്: കേരളത്തിലെ ഏറ്റവും വലിയ ദേവമേളക്ക് ആറാട്ടുപുഴ പൂരപ്പാടത്ത് സമാപ്തിയായി. പതിനായിരങ്ങളെ സാക്ഷിയാക്കി ദേവീദേവന്മാര്‍ തങ്ങളുടെ തട്ടകങ്ങളിലേക്ക് തിരിച്ചെഴുന്നള്ളി. മേളക്ക് നായകത്വം വഹിക്കുന്ന തൃപ്രയാര്‍ തേവര്‍ പല്ലിശേരി സെന്‍ററില്‍ എഴുന്നള്ളിയത്തെിയതോടെ 11 ആനകളുടെ അകമ്പടിയോടെ പഞ്ചവാദ്യം തുടങ്ങി. തുടര്‍ന്ന് 21 ആനകളോടെയുള്ള പാണ്ടിമേളം. പാണ്ടിമേളം അവസാനിച്ചതേടെ കൂട്ടി എഴുന്നള്ളിപ്പ്. തേവര്‍ കൈതവളപ്പില്‍ എത്തിയതോടെ ദേവിമാരുടെ ആറാട്ട് തുടങ്ങി.

വിഷഹാരിണിയായ കടലാശേരി പിഷാരിക്കല്‍ ഭഗവതിയാണ് ആദ്യം ആറാടിയത്. തുടര്‍ന്ന് മറ്റ് ദേവീദേവന്മാരും ആറാടി. ഊരകം, തൃപ്രയാര്‍, അന്തിക്കാട് ക്ഷേത്രങ്ങള്‍ക്ക് പ്രത്യേകം സജ്ജമാക്കിയ മണ്ഡപങ്ങളില്‍ ഇറക്കി എഴുന്നള്ളിപ്പ് നടന്നു. കൂട്ടി എഴുന്നള്ളിപ്പില്‍ 67 ആനകള്‍ പങ്കെടുത്തു. ആറാട്ടിന് ശേഷം ദേവീദേവന്മാര്‍ ആറാട്ടുപുഴ ശാസ്താവിന് ഉപചാരം പറഞ്ഞ് പിരിഞ്ഞു. ചേര്‍പ്പ് ഭഗവതിക്കും ഊരകത്തമ്മത്തിരുവടിക്കും തേവര്‍ക്കും ശാസ്താവ് ഏഴുകണ്ടം വരെ അകമ്പടിയായി പോയി യാത്രയാക്കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News