Flash News

ബലാല്‍സംഗം: പിതാവിന്‍െറ സുഹൃത്തിന് ഏഴുവര്‍ഷം തടവും പിഴയും

April 14, 2014 , സ്വന്തം ലേഖകന്‍

rapeപത്തനംതിട്ട: യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ പിതാവിന്‍െറ സുഹൃത്തായ പ്രതിയെ ഏഴു വര്‍ഷം കഠിന തടവിനും ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. മേക്കൊഴൂര്‍ പാലക്കുഴിയില്‍ മോഹനനെയാണ്(53) ശിക്ഷിച്ചത്.

2012 ജനുവരി 26ന് കടമ്മനിട്ടക്ക് സമീപം മേക്കൊഴൂരിലാണ് സംഭവം. വീട്ടില്‍ ആരുമില്ലാതിരുന്ന സമയം പിതാവിന്‍െറ സുഹൃത്തായ പ്രതി അതിക്രമിച്ചുകടന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. പ്രതിയില്‍നിന്ന് ഗര്‍ഭം ധരിച്ച യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഡി.എന്‍.എ ടെസ്റ്റ് നടത്തിയതില്‍ മോഹനനാണ് കുഞ്ഞിന്‍െറ പിതാവ് എന്ന് സ്ഥിരീകരിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ യുവതിക്ക് 23 വയസ്സായിരുന്നു. പിഴത്തുക യുവതിക്ക് നഷ്ടപരിഹാരമായി നല്‍കണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top