ഡാളസ് ഹിന്ദു സൊസൈറ്റി വിഷു ആഘോഷിച്ചു

11

കരോള്‍ട്ടണ്‍: ഡാളസിലെ ഹിന്ദു സൊസൈറ്റി ഏപ്രില്‍ 12 ശനിയാഴ്ച കരോള്‍ട്ടണില്‍ വിഷു ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. കരോള്‍ട്ടണ്‍ സിറ്റിയില്‍ കെ.എച്ച്.എസ് നിര്‍മ്മിക്കുന്ന ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ മുഖ്യ പൂജാരി ശ്രീ എളങ്ങല്ലൂര്‍ നാരായണന്‍ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. സമ്പല്‍സമൃദ്ധിയുടെ പ്രതീകമായ കാര്‍ഷിക ഉല്പന്നങ്ങള്‍ ശ്രീ ഗുരുവായൂരപ്പന് മുന്നില്‍ കണി വച്ചത് കണ്‍കുളിര്‍ക്കെ കണ്ട് ഭക്തര്‍ സായൂജ്യമടഞ്ഞു.

കെ.എച്ച്.എസ് പ്രസിഡന്റ് ശ്യാമള നായര്‍ സ്വാഗതവും, ഐശ്വര്യപൂര്‍ണ്ണമായ നവവത്സരവും നേര്‍ന്നു. ഭാരതീയ സംസ്കാരത്തിന്റെ അന്തഃസത്ത ഒട്ടും ചോര്‍ന്നു പോകാതെ വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുവാന്‍ കെ.എച്ച്.എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ഒരു വര്‍ഷം കൊണ്ട് നടപ്പാക്കുന്നതിന് സാധിച്ച ക്ഷേത്ര നിര്‍മ്മാണ പുരോഗതി കെ.എച്ച്.എസ് ട്രസ്റ്റി ചെയര്‍ വിലാസ് കുമാര്‍ സദസുമായി പങ്കുവെച്ചു.

അനേകം കലാകാരന്മാര്‍ അണിനിരന്ന സംഗീത, നൃത്ത, നൃത്യങ്ങള്‍ വിഷു ആഘോഷങ്ങള്‍ക്ക് മാറ്റ് വര്‍ദ്ദിപ്പിച്ചു. കെ.എച്ച്.എസ് ചെണ്ട ടീംഅംഗങ്ങള്‍ അവതരിപ്പിച്ച ചെണ്ടമേളം വ്യത്യസ്ഥ അനുഭവമായിരുന്നു. ത്രിവേണി ഫുഡ് ഒരുക്കിയ വിഭവസമൃദ്ധമായ വിഷു സദ്യയോടെ ചടങ്ങുകള്‍ സമാപിച്ചു.

12

13

Print Friendly, PDF & Email

Related News

Leave a Comment