തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട

HK-2_22തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയിലേക്ക് കടത്താന്‍ കൊണ്ടുവന്ന പത്ത്കോടി രൂപയുടെ എഫ്രഡീന്‍ എന്ന മയക്കുമരുന്ന് കസ്റ്റംസ് പിടികൂടി. ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ പോകാനത്തെിയ റൂസില്‍ എല്‍ഡോ എന്ന സിംബാവേ സ്വദേശിനിയില്‍നിന്നാണ് 25 കിലോ മയക്കുമരുന്ന് പിടിച്ചത്.

പ്ളാസ്റ്റിക് കവറുകളിലാക്കി ലഗേജുകള്‍ക്കൊപ്പമാണ് ഇത് കൊണ്ടുവന്നത്. ലഗേജുകള്‍ എക്സ്റേ പരിശോധനക്കിട്ടപ്പോള്‍ ഉള്ളില്‍ പ്രത്യേകം ചെറിയ ബോക്സുകള്‍ കണ്ട ഖത്തര്‍ എയര്‍വേയ്സ് അധികൃതര്‍ കസ്റ്റംസിനെ വിവരമറിയിക്കുകയായിരുന്നു. നര്‍കോട്ടിക് പരിശോധനയിലാണ് എഫ്രഡീന്‍ ആണെന്ന് കണ്ടത്തെിയത്. പഠനവിസയിലാണ് റൂസില്‍ ഇന്ത്യയിലത്തെിയത്. ഡല്‍ഹിയില്‍ നിന്നാണ് മയക്കുമരുന്ന് ശേഖരിച്ചതെന്നാണ് യുവതി നല്‍കിയ മൊഴി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News