തകഴി സാഹിത്യ പുരസ്കാരം പ്രഫ. ജി. ബാലചന്ദ്രന്

Thakazhi_1ആലപ്പുഴ: തകഴി ശിവശങ്കരപ്പിള്ളയുടെ പേരില്‍ സാംസ്കാരിക വകുപ്പ് ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്കാരത്തിന് പ്രഫ. ജി. ബാലചന്ദ്രന്‍ അര്‍ഹനായി. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് മുഖ്യമന്ത്രി സമ്മാനിക്കും.

പ്രഫ. എം.കെ. സാനു, പ്രഫ. എം. തോമസ് മാത്യു, ഡോ. പി.വി. കൃഷ്ണന്‍നായര്‍ എന്നിവരടങ്ങിയ വിദഗ്ധ സമിതിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. പ്രഫ. ബാലചന്ദ്രന്‍െറ ‘തകഴിയുടെ സര്‍ഗപഥങ്ങള്‍’ എന്ന കൃതിയാണ് അവാര്‍ഡിന് അര്‍ഹമായത്.

Print Friendly, PDF & Email

Related News

Leave a Comment