ലാലൂരില്‍ അഗ്നിബാധ

തൃശൂര്‍: ലാലൂരിലെ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. ഫയര്‍ഫോഴ്സ് എത്തിയെങ്കിലും അണക്കാനായില്ല. അടുത്തുള്ള കുളത്തില്‍ നിന്നും വെള്ളം ഉപയോഗിച്ചാണ് തീ അണച്ചത്. കുളത്തിലെ വെള്ളം ഉപയോഗിച്ച് നാലു ഭാഗത്തു നിന്നും വെള്ളം പമ്പുചെയ്തു. കഴിഞ്ഞ മാസം 21 നും മാലിന്യത്തിന് തീപിടിച്ചിരുന്നു. അടിയിലുള്ള തീ പൂര്‍ണമായും അണയാത്തതാണ് വീണ്ടും പുകഞ്ഞ് തീപടരാന്‍ കാരണം. ഉണങ്ങിയ മാലിന്യക്കൂമ്പാരത്തില്‍ തീ പടര്‍ന്നതോടെ ലാലൂര്‍ കനത്തപുകയിലായി. മാലിന്യം പുകയുന്നതിനാല്‍ ദുര്‍ഗന്ധവുമുണ്ട്.

Print Friendly, PDF & Email

Related posts

Leave a Comment