Flash News

അമൃതാനന്ദമയി പുസ്തക വിലക്കിനെതിരെ സാംസ്കാരിക കൂട്ടായ്മ

April 18, 2014 , സ്വന്തം ലേഖകന്‍

Mata-Amritanandamayi-Deviതൃശൂര്‍: അമൃതാനന്ദമയിക്കെതിരായ ഗെയില്‍ ട്രെഡ്വെലിന്‍െറ പുസ്തകത്തിന്‍െറ വില്‍പന നിരോധിച്ചതിനെതിരെ ശനിയാഴ്ച സാഹിത്യ അക്കാദമിയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. എം.പി. പരമേശ്വരന്‍, ആറ്റൂര്‍ രവിവര്‍മ, സാറാ ജോസഫ്, കെ. അജിത, ആനന്ദ്, കെ. വേണു, എന്‍.എസ്. മാധവന്‍, എം. മുകുന്ദന്‍, സേതു, സി.ആര്‍. പരമേശ്വരന്‍, രവി ഡി.സി, എം. ഗംഗാധരന്‍, എം.എന്‍. കാരശേരി, പാര്‍വതി പവനന്‍, കുരീപ്പുഴ ശ്രീകുമാര്‍, സിവിക് ചന്ദ്രന്‍, യു. കലാനാഥന്‍, സംവിധായകന്‍ കമല്‍, പ്രിയനന്ദനന്‍, എന്‍.എം. പിയേഴ്സണ്‍, വൈശാഖന്‍, സി.ആര്‍. നീലകണ്ഠന്‍, പി.ജെ. ജോസഫ്, സ്വാമി സന്ദീപാനന്ദഗിരി, കല്‍പറ്റ നാരായണന്‍, ഖദീജ മുംതാസ്, പി.എന്‍. ഗോപീകൃഷ്ണന്‍, ഫാ. ബെന്നി ബെനഡിക്ട്, കുസുമം ജോസഫ്, ഐ. ഷണ്‍മുഖദാസ് തുടങ്ങിയവര്‍ പങ്കെടുക്കും.

പുസ്തക വിലക്ക് അഭിപ്രായ – ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണെന്ന് സംഘാടകസമിതി കണ്‍വീനര്‍ കെ. വേണു പറഞ്ഞു. മഠത്തിനെതിരെ ഗുരുതര ആരോപണങ്ങളുയര്‍ന്നിട്ടും ഫലപ്രദമായ നടപടി പൊലീസില്‍ നിന്ന് ഉണ്ടാവാതിരിക്കുകയും കോടതികള്‍ പുസ്തകനിരോധനത്തിന് ഉത്തരവിടുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രതിഷേധ പരിപാടികളിലേക്ക് കടക്കുന്നതെന്ന് വേണു അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top