Flash News

ബ്രിട്ടനില്‍ പ്രാക്ടീസ് ചെയ്യുന്ന വിദേശ ഡോക്ടര്‍മാര്‍ നിലവാരമില്ലാത്തവരാണെന്ന് പഠനം

April 19, 2014 , ഷാഹിദ് വൈപ്പി

doctorsലണ്ടന്‍: ബ്രിട്ടനില്‍ വിദേശ ഡോക്ടര്‍മാര്‍ക്കുള്ള അസെസ്‌മെന്റ് പരീക്ഷയുടെ നിലവാരം ഉയര്‍ത്തണമെന്ന് നിര്‍ദ്ദേശം. ബ്രിട്ടനില്‍ പ്രാക്ടീസ് ചെയ്യുന്ന പകുതിയിലധികം വിദേശ ഡോക്ടര്‍മാര്‍ക്കും ആവശ്യമായ തൊഴില്‍ വൈദഗ്ദ്ധ്യം ഇല്ലെന്ന് യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ കമ്മീഷന്‍ ചെയ്ത പഠനത്തിലാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ബ്രിട്ടീഷ് നിലവാരം അനുസരിച്ചുള്ള പരിശോധനകള്‍ക്കു വിധേയരാക്കിയാല്‍ വിദേശ ഡോക്ടര്‍മാരില്‍ പകുതിപ്പേര്‍ക്കും രാജ്യത്ത് പ്രാക്റ്റീസ് ചെയ്യാന്‍ അനുമതി നിഷേധിക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോംമ്പിറ്റന്‍സി പരീക്ഷ വളരെ എളുപ്പമായതു കാരണമാണ് ഇവര്‍ക്ക് ഇപ്പോഴും ബ്രിട്ടനില്‍ പ്രാക്റ്റീസ് ചെയ്യാന്‍ കഴിയുന്നതെന്നും പറയുന്നു.

ക്ലിനിക്കല്‍ അസസ്‌മെന്റ് ടെസ്റ്റില്‍ വിദേശ ഡോക്ടര്‍മാര്‍ വിവേചനം നേരിടുന്നു എന്നാരോപിച്ച് ബ്രിട്ടനിലെ ഇന്ത്യന്‍ വംശജരായ ഡോക്ടര്‍മാരുടെ സംഘടന നടത്തുന്ന നിയമ പോരാട്ടത്തില്‍ ശക്തമായ തിരിച്ചടിയാകാന്‍ സാധ്യതയുള്ളതാണ് ഈ റിപ്പോര്‍ട്ട്.

88,000 വിദേശ ഡോക്ടര്‍മാരാണ് ഇപ്പോള്‍ ബ്രിട്ടനില്‍ ജോലി ചെയ്യുന്നത്. വിദേശ ഡോക്ടര്‍മാരെ എന്‍എച്ച്എസ് കൂടുതലായി ആശ്രയിച്ചുവരുകയും ചെയ്യുന്നു. പ്രതിവര്‍ഷം ഏകദേശം 1300 വിദേശ ഫിസിഷ്യന്‍മാര്‍ക്കാണ് ബ്രിട്ടനില്‍ പ്രാക്റ്റീസ് ചെയ്യാന്‍ ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ ലൈസന്‍സ് നല്‍കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top