Flash News

ഓര്‍ത്തഡോക്സ് ഫാമിലി കോണ്‍ഫറന്‍സ്

April 19, 2014 , ജോര്‍ജ്ജ് തുമ്പയില്‍

FamCnfKickOff_12_

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ പോര്‍ട്ട് ചെസ്റ്റര്‍ സെന്റ് ജോര്‍ജ്ജ് ദേവാലയത്തില്‍ നടന്ന കിക്കോഫ് ചടങ്ങില്‍ വികാരി റവ. ഡോ. ജോര്‍ജ്ജ് കോശി ആമുഖ പ്രസംഗം നടത്തി. വെരി. റവ. കുര്യന്‍ കോറെപ്പിസ്ക്കോപ്പാ, ജനറല്‍ സെക്രട്ടറി ഡോ. ഫിലിപ്പ് ജോര്‍ജ്ജ്, സുവനീര്‍ എഡീറ്റര്‍ ബെന്നി വര്‍ഗീസ് എന്നിവരും സംസാരിച്ചു.

കോട്ടയം ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായിരുന്ന കാലം ചെയ്ത ഗിവര്‍ഗീസ് മാര്‍ ഇവാനിയോസ് മെത്രാപ്പൊലീത്തായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാള്‍ ആചരണവും ഇടവകയില്‍ നടന്നു. സമൂഹ സദ്യയും ക്രമീകരിച്ചിരുന്നു.

ഫാ. പോള്‍ വര്‍ക്കി, ഫാ. തോമസ് കുട്ടി കടുവട്ടൂര്‍, ഭദ്രാസനാ മീഡീയാ കോ ഓഡിനേറ്റര്‍ ജോര്‍ജ്ജ് തുമ്പയിലിന്റെ പിതാവ് റ്റി. വി ആന്‍ഡ്രൂസ് എന്നിവരുടെ നിര്യാണത്തില്‍ ഇടവക അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

ഏപ്രില്‍ 27ന് ഫ്രാങ്ക്ലിന്‍ സ്ക്വയര്‍ സെന്റ് ബസേലിയോസ് ദേവാലയത്തിലും, ബ്രൂക്ക്ലിന്‍ സെന്റ് ബസേലിയോസ് ദേവാലയത്തിലും കിക്കോഫ് ചടങ്ങുകള്‍ നടക്കും.

FamCnfKickOff_03_

1

2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top