Flash News

വിദേശ വനിതയുമായുള്ള ഫേസ്ബുക്ക് പ്രണയം തകര്‍ന്നു; മലയാളി യുവാവ് സൗദിയില്‍ ആത്മഹത്യ ചെയ്തു

April 21, 2014 , ഷാഹിദ് വൈപ്പി

vt45ബുരൈദ: സോഷ്യല്‍നെറ്റ്‌വര്‍ക്ക് പ്രണയത്തെ തുടര്‍ന്ന് മലയാളി യുവാവ് സൗദി അറേബ്യയില്‍ ആത്മഹത്യം ചെയ്തു. ഫിലിപ്പൈനി കാമുകിയുമായുള്ള ഫേസ്ബുക്ക് പ്രണയം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കോതമംഗലം നെല്ലികുഴി സ്വദേശി ഷൈജു ആര്‍ത്തുങ്ങല്‍ (30) ജീവനോടുക്കിയത്. താമസസ്ഥലത്തെ മുറിയില്‍ ഫാനില്‍ തുങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

അല്‍ റാഷിദ് കമ്പനിയുടെ ബുരൈദ ശാഖക്ക് കീഴില്‍ മെക്കാനിക്കല്‍ ഫിറ്റര്‍ ആയി ജോലിചെയ്തു വരുന്ന ഷൈജു ആര്‍ത്തുങ്ങല്‍ ശിവ ശങ്കരന്‍ പദ്മ ദമ്പതികളുടെ ഏക മകനാണ്.

ശനിയാഴ്ച്ച രാവിലെ ജോലിക്കിറങ്ങേണ്ട ഷൈജുവിനെ കാണാതിരുന്നതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഫിലിപ്പൈനിലുള്ള ഫേസ് ബുക്ക് പ്രണയിനിയുമായുണ്ടായ കലഹമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു.

ഇതിന് തെളിവായി ഷൈജുവിന്റെ ഫേസ്ബുക്ക് പേജില്‍ പ്രണയിതാക്കളുടെ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഷൈജുവിനെ അവള്‍ ഉപേക്ഷിക്കില്ലെന്നും, വിഷമിക്കരുതെന്നും, വീണ്ടും അവളെ നിനക്ക് തിരിച്ചു കിട്ടിയല്ലോ എന്നൊക്കെ സമാധാനിപ്പിക്കുന്നതുമായ സുഹൃത്തുക്കളുടെ ഫേസ്ബുക്ക് കമന്റ്‌സും കാണാന്‍ കഴിയും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top