Flash News

ആറ്റിങ്ങല്‍ ഇരട്ടക്കൊല: അനുശാന്തിയെ ജയിലിലെ സഹതടവുകാര്‍ മര്‍ദ്ദിച്ചു

April 23, 2014 , ഷാഹിദ് വൈപ്പി

43169തിരുവനന്തപുരം : ആറ്റിങ്ങല്‍ കൊലപാതകകേസിലെ രണ്ടാം പ്രതിയും ഒന്നാം പ്രതിയുടെ കാമുകിയുമായ അനുശാന്തിക്ക് ജയിലില്‍ സഹതടവുകാരുടെ കൂട്ടത്തല്ല്. അട്ടകുളങ്ങരയുള്ള വനിതാ ജയിലില്‍ വെച്ചാണ് മര്‍ദ്ദനമേറ്റത്. സഹതടവുകാരായ ഒരു സംഘം സ്ത്രീകള്‍ ചേര്‍ന്ന് അനുശാന്തിയെ മര്‍ദിക്കുകയായിരുന്നു. അനുശാന്തിയെ കഴിഞ്ഞ ദിവസം കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

കേസിലെ പ്രതി ലിനോ മാത്യുവിനെ കൊല നടന്ന വീട്ടില്‍ എത്തിച്ച് കഴിഞ്ഞ ദിവസം പോലീസ് തെളിവെടുത്തു. ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് പ്രതിയെ കൊല നടന്ന വീട്ടില്‍ എത്തിച്ചത്. 10 മിനിറ്റുകൊണ്ട് തെളിവെടുപ്പ് പൂര്‍ത്തിയാക്കി പോലീസ് പ്രതിയുമായി മടങ്ങി. സുരക്ഷയ്ക്കായി എആര്‍ ക്യാമ്പില്‍ നിന്ന് ഉള്‍പ്പടെ ഇരുനൂറോളം പോലീസുകാരെ നിയോഗിച്ചിരുന്നു. പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് നൂറുകണക്കിന് ആളുകള്‍ സ്ഥലത്തെത്തിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top