Flash News

ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയെന്ന പരാതിയില്‍ അഭിഭാഷകന് കാരണം കാണിക്കല്‍ നോട്ടിസ്

April 23, 2014 , ഷാഹിദ് വൈപ്പി

khcകൊച്ചി: ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഹൈക്കോടതി അഭിഭാഷകന്‍ കെ. തവമണിക്ക് കാരണം കാണിക്കല്‍ നോട്ടീസ്. കേരളാ ബാര്‍ കൗണ്‍സിലാണ് തവമണിക്ക് നോട്ടീസയച്ചത്. ജഡ്ജിയുമായി കൂടിക്കാഴ്ച നടത്തിയ സാഹചര്യം വിശദീകരിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ദിവസം ബാര്‍ ലൈസന്‍സ് പുതുക്കുന്നത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി സിടി രവികുമാര്‍ പിന്‍മാറിയിരുന്നു. ബാറുടമകളുടെ അഭിഭാഷകന്‍ കെ തവമണി വീട്ടിലെത്തി തന്നെ കണ്ടുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ജഡ്ജി പിന്മാറിയത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അഭിഭാഷകന്‍ ശ്രമിച്ചതായി രവികുമാര്‍ പറഞ്ഞിരുന്നു. സ്വാധീനിക്കാന്‍ ശ്രമം നടന്നതിനാല്‍ ഈ കേസില്‍ വിധി താന്‍ പ്രസ്താവിക്കുന്നത് ശരിയല്ലെന്നും വിധി ന്യായത്തില്‍ ഒപ്പിടുന്നില്ലെന്നും ജഡ്ജി വ്യക്തമാക്കി.

ഉത്തരവിലൂടെയാണ് ജഡ്ജി സിടി രവികുമാര്‍ ഇക്കാര്യം അറിയിച്ചത്. ഇതേതുടര്‍ന്നാണ് ബാര്‍ കൗണ്‍സില്‍ അഭിഭാഷകന് നോട്ടീസയച്ചത്. അഭിഭാഷകന്റെ നടപടി പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നും നോട്ടീസ് ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, ജഡ്ജിയുടെ ആരോപണം അഡ്വ. തവമണി നിഷേധിച്ചിരുന്നു. ജഡ്ജിയുടെ വസതിയില്‍ സൗഹൃദ സംഭാഷണത്തിനാണ് പോയതെന്നും. കേസുമായി ബന്ധപ്പെട്ട് ആരേയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അബ്കാരികളുമായി തനിക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ വിധി പറയാനിരിക്കെയാണ് ജഡ്ജി പിന്‍മാറിയത്. 418 ബാറുകളുടെ ലൈസന്‍സ് പുതുക്കന്നതുമായി ബന്ധപ്പെട്ട് അമ്പതോളം ഹര്‍ജികളാണ് സിടി രവികുമാറിന്റെ ബെഞ്ച് പരിഗണിച്ചിരുന്നത്. ഈ മാസം 11 നായിരുന്നു ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top