എന്‍ട്രന്‍സ് കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ഥിനി വാഹനാപകടത്തില്‍ മരിച്ചു

ACCIDENT_logoകോഴിക്കോട്: മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതി പിതാവിനൊപ്പം സ്കൂട്ടറില്‍ മടങ്ങിയ വിദ്യാര്‍ഥിനി സ്വകാര്യ ബസിനടിയില്‍പെട്ട് ദാരുണമായി മരിച്ചു. പള്ളിക്കണ്ടി എന്‍.പി. ഹൗസില്‍ കാട്ടില്‍ വീട്ടില്‍ സലീമിന്‍െറ മകള്‍ ഖദീജ (18) ആണ് മാവൂര്‍ റോഡില്‍ ചേവായൂരിനടുത്തുണ്ടായ അപകടത്തില്‍ തല്‍ക്ഷണം മരിച്ചത്.

ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് അമിത വേഗത്തില്‍ വന്ന കെ.എല്‍. 13 കെ1175 മഞ്ഞൊടി ബസ് സ്കൂട്ടറിനെ മറികടക്കുന്നതിനിടെ ഇടിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി പിന്‍ചക്രത്തിനടിയില്‍പെട്ടു. സലീം നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പൈപ്പ്ലൈനിടാന്‍ കിളച്ചിട്ട റോഡിലൂടെയാണ് ബസ് മരണവേഗത്തില്‍ വന്നത്. അപകടത്തെ തുടര്‍ന്ന് ഡ്രൈവര്‍ ബസില്‍നിന്നിറങ്ങിയോടി. നാട്ടുകാര്‍ ബസ് കല്ലെറിഞ്ഞു തകര്‍ത്തു.

കോവൂരിലെ മെഡിക്കല്‍ കോളജ് കാമ്പസ് സ്കൂളില്‍ പരീക്ഷ കഴിഞ്ഞ പെണ്‍കുട്ടിയെ പിതാവ് കൂട്ടുകയായിരുന്നു.

Print Friendly, PDF & Email

Related News

Leave a Comment