Flash News

വനിതാ പ്രതിഭകളെ ഉള്‍പ്പെടുത്തി പൊതുവേദി സംഘടിപ്പിക്കുന്നു

April 25, 2014 , എബി മക്കപ്പുഴ

DSV Logo

ഡാലസ്: മലയാളി സുഹൃത്തുക്കളുടെ കഴിവും കാര്യപ്രാപ്തിയും സഹജീവികളുടെ നന്മക്കും പുരോഗതിക്കുമായി വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തുവാന്‍ ഇതാ ഒരു പൊതുവേദി ഡാലസ് സൗഹൃദ വേദി ഒരുക്കുന്നു. വിശാലവും വിവിധോന്മുഖവുമായ പ്രവര്‍ത്തന മേഖലകളില്‍ ഭാഗഭാക്കാകുവാന്‍ ഏപ്രില്‍ 27 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കരോള്‍ടണ്‍ ജോസിയിലുള്ള സാബു ഇന്ത്യന്‍ റസ്റ്റോറന്റിലേക്ക് ക്ഷണിക്കുന്നതായി സെക്രട്ടറി അജയകുമാര്‍ അറിയിച്ചു.

സംഘടനയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചു യോഗത്തില്‍ അവലോകനം നടത്തുന്നതോടൊപ്പം, ഭാവി പ്രവര്‍ത്തനങ്ങളുടെ ഒരു രൂപരേഖ തയ്യാറാക്കും. യോഗത്തില്‍ മലയാളി വനിതകളുടെ സാന്നിധ്യം എല്ലാംകൊണ്ടും ഒരു പുതുമ ആയിരിക്കുമെന്ന് വനിതാ കോ-ഓര്‍ഡിനേറ്റര്‍ സുനിത ജോര്‍ജ്ജ് പറഞ്ഞു. മറ്റു സംഘടനകളില്‍ നിന്നും വിഭിന്നമായി വനിതകളുടെ പ്രാധിനിധ്യം ഉറപ്പു വരുത്തുവാന്‍ വനിതകളുടെ അഭിപ്രായ സമന്വീകരണം യോഗത്തില്‍ ഉണ്ടാവുമെന്നും സുനിത അറിയിച്ചു. യോഗത്തില്‍ പ്രസിഡന്റ് എബി തോമസ്‌ അദ്ധ്യക്ഷത വഹിക്കും.

Venue: Sabu’s Restaurant
2540 N.Jossy Lane, suite #108
Carrolton, TX 75006


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top