Flash News

പത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി അധ്യക്ഷയായി ഇന്ദിര ചുമതലയേറ്റു

April 26, 2014 , സ്വന്തം ലേഖകന്‍

padmanabha-swami-templeതിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പുതിയ ഭരണസമിതി അധ്യക്ഷയായി നിയോഗിക്കപ്പെട്ട ഒന്നാം ജില്ലാ പ്രിന്‍സിപ്പല്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.പി.ഇന്ദിര ചുമതലയേറ്റു. തുടര്‍ന്ന് കുടുംബസമേതം ക്ഷേത്രദര്‍ശനം നടത്തി. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം ഭരണസമിതി അധ്യക്ഷനാകേണ്ടത് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയാണ്. അദ്ദേഹം അന്യമതസ്ഥനായതിനാലാണ് ഒന്നാം അഡീഷനല്‍ ജില്ലാ ജഡ്ജിയായ ഇന്ദിരക്ക് ചുമതല കൈവന്നത്. സുപ്രീംകോടതി ഉത്തരവ് വെള്ളിയാഴ്ച വൈകുന്നേരമാണ് ജില്ലാ കോടതി ആസ്ഥാനത്ത് ലഭിച്ചത്. തുടര്‍ന്ന് വൈകുന്നേരം ആറുമണിയോടെ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി സുനില്‍ തോമസിന്‍െറ ചേംബറില്‍ എത്തിയാണ് ചുമതലയേറ്റത്. ക്ഷേത്രത്തിലെ നമ്പിയും തന്ത്രിയുമായിരിക്കും അഞ്ചംഗ സമിതിയിലെ മറ്റ് അംഗങ്ങള്‍.

അതിനിടെ ക്ഷേത്രത്തിലെ നിലവിലെ ഏക്സിക്യൂട്ടീവ് ഓഫിസര്‍ ഭുവനേന്ദ്രന്‍ നായര്‍ അവധി അപേക്ഷ നല്‍കും. നാല് മാസത്തേക്ക് പ്രധാന രണ്ട് ഉദ്യാഗസ്ഥരോട് അവധിയെടുക്കാനാണ് കോടതി നിര്‍ദേശം. എന്നാല്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ജയശേഖരന്‍ നായര്‍ രാജകുടുംബത്തിന് രാജിക്കത്ത് നല്‍കി. പുതിയ ഭരണസമിതിയില്‍ ജില്ലാ ജഡ്ജിയെക്കൂടാതെ ക്ഷേത്ര തന്ത്രി, പെരിയനമ്പി(മേല്‍ശാന്തി) എന്നിവരാണുള്ളത്. പ്രധാന തന്ത്രി തരണനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിയാണ്. തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരിയും ക്ഷേത്രച്ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കും. ഇവരില്‍ ഒരാളാകും സമിതി അംഗമാവുക. പെരിയനമ്പി മരുതംപാടി നാരായണന്‍ പത്മനാഭനാണ്. മറ്റ് രണ്ട് പേരെ സമിതി അധ്യക്ഷനാണ് നിയോഗിക്കുക. ഇതില്‍ ഒരാളെ സര്‍ക്കാറുമായി കൂടിയാലോചിച്ചാകും നിര്‍ദേശിക്കുക.

നിത്യാദി ഉപയോഗത്തിനുള്ള പൂജാ ഉപകരണങ്ങളും ആഭരണങ്ങളും സൂക്ഷിക്കുന്ന ഇ, എഫ് നിലവറകളൊഴികെയുള്ളവയുടെ താക്കോല്‍ ജില്ലാ ജഡ്ജിക്ക് കൈമാറും. ക്ഷേത്രത്തിന്‍െറ എ, ബി, സി, ഡി നിലവറകളുടെ താക്കോല്‍ സൂക്ഷിക്കുക, മൂന്നുദിവസം ഇടവിട്ട് കാണിക്കവഞ്ചികളുടെ വരുമാനത്തിന്‍െറ കണക്കെടുപ്പ് നടത്തുക തുടങ്ങിയവയാകും ഇവരുടെ പ്രധാന ചുമതല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top