മദ്യ വില്‍‌പ്പനയില്‍ നിന്നുള്ള വരുമാനം വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

alcoholതിരുവനന്തപുരം: മദ്യത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാരിനു ലഭിക്കുന്ന വരുമാനം പൂര്‍ണമായും ഉപേക്ഷിക്കാന്‍ തയ്യാറാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മദ്യനിരോധനം ഒറ്റയടിക്കു നടപ്പിലാക്കാന്‍ കഴിയില്ല. മദ്യാസക്തി കുറച്ചു കൊണ്ടു വരികയാണ് വേണ്ടതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പിലാക്കാന്‍ ഏര്‍പ്പെടുത്താനാകുകയൊള്ളുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുകയില്ലന്നും അദ്ദേഹം വ്യക്തമാക്കി.

Print Friendly, PDF & Email

Related News

Leave a Comment