കപില്‍ ദേവും സച്ചിനും ബച്ചനും തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കള്‍

collage_350_042614090831പനാജി: ഇന്ത്യന്‍ ക്രക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഇന്ത്യന്‍ സിനിമയിലെ ബിഗ്ബി അമിതാഭ് ബച്ചനുമെല്ലാം കേന്ദ്രസര്‍ക്കാറിന്റെ തൊഴിലുറപ്പു പദ്ധതിയില്‍. ഗോവ സര്‍ക്കാറിന്റെ തൊഴിലുറപ്പു പദ്ധതിയാണ് ഗുണഭോക്താക്കളുടെ പട്ടികയില്‍ വിശിഷ്ട വ്യക്തികളുടെ പേരും പെടുത്തിയിരിക്കുന്നത്.

സച്ചിനും ബച്ചനും മാത്രമല്ല, ഇന്ത്യയ്ക്ക് ആദ്യ ലോകകപ്പ് നേടിക്കൊടുത്ത ടീം നായകന്‍ കപില്‍ ദേവ്, ഇന്ത്യയുടെ മറ്റ് താരനായകരായ സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, എന്നിങ്ങനെ നീളുന്നു തൊഴിലുറപ്പു പദ്ധതിയിലെ ഗുണഭോക്താക്കളുടെ പട്ടിക. വിദേശികള്‍ പോലും ഇന്ത്യയില്‍ വന്ന് പണിയെടുത്ത് പണം പറ്റുന്നുണ്‍െന്നും പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക അവകാശപ്പെടുന്നു.

വിദേശ ബന്ധത്തിനായി മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്ങും തൊഴിലുറപ്പു പദ്ധതിയില്‍ പെടുന്നു. ക്രക്കറ്റില്‍ നിന്ന് മാത്രമല്ല അഭിനയത്തിന്റെ മേഖലയില്‍ നിന്നുമുണ്ട് ഗുണഭോക്താക്കള്‍. അതില്‍ പെടുന്നതാണ് ബോളിവുഡ് ബിഗ് ബി അമിതാബ് ബച്ചനും അമീര്‍ ഖാനുമെല്ലാം. കൂലിവാങ്ങി ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ ഉറപ്പാക്കി കൊടുക്കുന്നത് തങ്ങളാണെന്നാണ് ഗോവ സര്‍ക്കാറിന്റെ അവകാശവാദം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News