അധികാരത്തിലെത്തിയാല്‍ അനധികൃത ബംഗ്ലാദേശികളെ നാടുകടത്തുമെന്ന് മോഡി

Modi-Mangaloreവെസ്റ്റ് ബംഗാള്‍: തെരഞ്ഞെടുപ്പിനു ശേഷം അധികാരത്തില്‍ വന്നാല്‍ ബംഗാളില്‍ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികളെ നാടുകടത്തുമെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി. മേയ് 16നു ശേഷം മടങ്ങിപ്പോകാന്‍ ബംഗ്ലാദേശുകാര്‍ അവരുടെ പെട്ടികള്‍ ഒരുക്കി വച്ചോളൂയെന്നും മോഡി തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തു പറഞ്ഞു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെയും മോഡി രൂക്ഷമായി വിമര്‍ശിച്ചു.

വോട്ടു ബാങ്ക് രാഷ്ട്രീയത്തിന് ചുവപ്പു പരവതാനി വിരിക്കുകയാണ് മമത ചെയ്യുന്നത്. ഒഡിഷയില്‍നിന്ന് തൊഴിലാളികള്‍ ബംഗാളിലേക്ക് വന്നാല്‍ അവരെ വരുത്തന്മാരായി കാണും.

എന്നാല്‍ ബംഗ്ലാദേശില്‍ നിന്നുള്ളവര്‍ വന്നാല്‍ മമതയുടെ കണ്ണു തിളങ്ങും. ഈ വോട്ടുബാങ്കു രാഷ്ട്രീയത്തിനു വേണ്ടി രാജ്യത്തെ നശിപ്പിക്കാന്‍ അനുവദിക്കാനാവില്ലെന്നും മോഡി പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment