വിമാനത്തില്‍നിന്ന് ഒരുകിലോ സ്വര്‍ണം പിടികൂടി

goldതിരുവനന്തപുരം: മാലിയില്‍നിന്ന് തിരുവനന്തപുരം വഴി ചെന്നൈയിലേക്കുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ നിന്ന് ഒരു കിലോ സ്വര്‍ണം പിടികൂടി. സ്വര്‍ണം സീറ്റിന് സമീപം ഒളിപ്പിച്ച നിലയിലായിരുന്നു. ഇതിന് സമീപം യാത്ര ചെയ്ത തമിഴ്നാട് സ്വദേശി അന്‍പരശനെ കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്കത്തെിയ എ.ഐ 264 നമ്പര്‍ വിമാനത്തില്‍ പരിശോധന നടത്തിയപ്പോള്‍ ആളില്ലാതിരുന്ന സീറ്റിന് മുമ്പിലെ ഫുഡ്ടേബിളിനുള്ളില്‍ കറുത്ത ഇന്‍സുലേഷന്‍ ടേപ്പില്‍ പൊതിഞ്ഞ 100 ഗ്രാം വീതമുള്ള പത്ത് കഷണം സ്വര്‍ണമാണ് കണ്ടത്തെിയത്. രാജ്യാന്തരവിമാനമായി മാലിയില്‍നിന്നത്തെുന്ന ഈ വിമാനം തിരുവനന്തപുരത്തുനിന്ന് ബംഗളൂരു വഴി ചെന്നൈയിലേക്ക് ആഭ്യന്തര സര്‍വീസ് നടത്താറുണ്ട്.

മാലിയില്‍നിന്നുള്ള യാത്രക്കാരെയാണ് പരിശോധനക്ക് വിധേയമാക്കാറ്. തിരുവനന്തപുരത്തുനിന്ന് കയറി ബംഗളൂരുവിലും ചെന്നൈയിലും ആഭ്യന്തരയാത്രക്കാരനായി പരിശോധനകളില്ലാതെ ഇറങ്ങാമെന്നതാണ് സ്വര്‍ണക്കടത്തുകാര്‍ മുതലെടുക്കുന്നത്. വിമാനത്തിനുള്ളില്‍നിന്ന് ഉടമസ്ഥനില്ലാത്ത കിലോകണക്കിന് സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടിയിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment