മയക്കുമരുന്ന് കലര്‍ത്തിയ ബിസ്ക്കറ്റ് നല്‍കി ട്രെയില്‍ യാത്രക്കാരനില്‍നിന്ന് പണവും മൊബൈലും കവര്‍ന്നു

cream-biscuitsതൃശൂര്‍: മയക്കുമരുന്ന് കലര്‍ത്തിയ ബിസ്ക്കറ്റ് നല്‍കി ട്രെയിന്‍ യാത്രക്കാരനില്‍നിന്ന് പണവും മൊബൈല്‍ ഫോണും കവര്‍ന്നു. ചേര്‍പ്പ് കാറളം വലിയകത്ത് വി.എ. ഷിഹാജാണ് കവര്‍ച്ചക്ക് ഇരയായത്. ഇയാള്‍ അര്‍ധബോധാവസ്ഥയില്‍ കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

അഹമ്മദാബാദില്‍നിന്ന് തൃശൂരിലേക്കുള്ള യാത്രയിലാണ് സംഭവം. 25,000 രൂപയും മൊബൈല്‍ഫോണും രണ്ട് എ.ടി.എം കാര്‍ഡും കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അഹമ്മദാബാദില്‍ പിതാവിനൊപ്പം ഹോട്ടല്‍ ബിസിനസ് നടത്തുന്ന ഷിഹാജ് ഞായറാഴ്ച പുലര്‍ച്ചെ മൂന്നിനാണ് ഹാപ്പ-തിരുനെല്‍വേലി എക്സ്പ്രസിലെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര പുറപ്പെട്ടത്. രാത്രി 10ഓടെ ട്രെയിന്‍ സൂറത്തിലത്തെിയപ്പോള്‍ അടുത്തിരുന്നയാള്‍ ക്രീം ബിസ്ക്കറ്റ് നല്‍കി. തൊട്ടടുത്തിരുന്ന ദമ്പതികള്‍ക്കും കുട്ടികള്‍ക്കും ബിസ്ക്കറ്റ് നല്‍കിയിരുന്നു. ബിസ്ക്കറ്റ് കഴിച്ച് 10 മിനിറ്റിനകം ഷിഹാജിന് ബോധം നഷ്ടപ്പെട്ടു. തൃശൂരിലേക്ക് പോകാനാണെന്ന് കൂടെയുണ്ടായിരുന്ന ദമ്പതികളോട് പറഞ്ഞിരുന്നതിനാല്‍ അവര്‍ തൃശൂരിലത്തെിയപ്പോള്‍ ഷിഹാജിനെ ഉണര്‍ത്താന്‍ ശ്രമിച്ചു. അബോധാവസ്ഥയിലാണെന്ന് കണ്ട് അവരാണ് പൊലീസിനെ അറിയിച്ചത്. ബിസ്ക്കറ്റ് കഴിച്ച ദമ്പതികള്‍ക്കും കുട്ടികള്‍ക്കും പ്രശ്നമൊന്നുമുണ്ടായില്ല.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment