പത്മനാഭസ്വാമി ക്ഷേത്രത്തിലെ കല്‍പ്പടവ്: പുരാവസ്തുവകുപ്പ് പരിശോധന തുടങ്ങി

padmanabhaswami-templeതിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന്‍െറ വടക്കേ നടക്ക് മുന്നില്‍ കണ്ടത്തെിയ പടവുകള്‍ പുരാവസ്തുവകുപ്പ് പരിശോധിക്കുന്നു. വിലപ്പെട്ട വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിശദമായ ഖനനം നടത്തും. പടവുകള്‍ക്ക് സമീപമുള്ള മണ്ണെടുത്താണ് പരിശോധന. പുരാതനകാലത്തെ നാണയങ്ങളോ മറ്റ് വസ്തുകളോ ഉണ്ടോയെന്നും നോക്കും.

ക്ഷേത്രം നില്‍ക്കുന്നത് ചതുപ്പ് പ്രദേശത്തെ ഉയര്‍ന്ന ഭാഗത്താണ്. അടിയിലേക്ക് പോകാന്‍ നിര്‍മിച്ചതാകും പടിക്കെട്ടെന്നതാണ് നിഗമനം. പര്യവേക്ഷണം പൂര്‍ത്തിയാകാന്‍ ഒരാഴ്ചയെടുക്കും. കഴിഞ്ഞദിവസം ക്ഷേത്രസുരക്ഷക്കായി ഓട്ടോമെറ്റിക് ബൊള്ളാഡ്സും റോഡ് ബ്ളോക്കറുകളും സ്ഥാപിക്കാനായി കുഴിയെടുത്തപ്പോഴാണ് ഒരുഭാഗത്ത് കല്‍പ്പടവുകളും മറുഭാഗത്ത് കട്ടകളുപയോഗിച്ചുള്ള നിര്‍മാണവും കണ്ടത്തെിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment