ലണ്ടന്‍: ഇന്ത്യയില്‍ നിന്നുള്ള ചില പച്ചക്കറികളുടെയും അല്‍ഫോന്‍സോ മാമ്പഴത്തിന്െറയും ഇറക്കുമതി യൂറോപ്യന്‍ യൂണിയന് താല്‍ക്കാലികമായി നിരോധിച്ചു. 2013ല്‍ ഇന്ത്യയില്‍നിന്ന് യൂറോപ്യന്‍ യൂനിയനിലേക്ക് കയറ്റിയയച്ച പഴങ്ങളിലും പച്ചക്കറികളിലും കീടങ്ങള്‍ നിറഞ്ഞ് വിഷാംശമുണ്ടായിരുന്നു. അല്‍ഫോന്‍സോ മാമ്പഴവും വഴുതനങ്ങ, ചേമ്പ്, പാവക്ക, പടവലം എന്നീ പച്ചക്കറികളുമാണ് നിരോധിച്ചത്. പ്രതിവര്‍ഷം 16 ദശലക്ഷത്തോളം മാമ്പഴമാണ് യൂറോപ്യന്‍ യൂനിയന്‍ ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നത്. 2015 ഡിസംബര്‍ 31നു മുമ്പായാണ് വിലക്ക് പുനഃപരിശോധിക്കുക.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news