തൃശൂര്‍ ജില്ലയില്‍ വര്‍ഗീയസംഘര്‍ഷമുണ്ടാക്കാന്‍ ശ്രമമമെന്ന് സി.പി.എം

irijalakkuda-issueതൃശൂര്‍: മൂര്‍ക്കനാട് സെന്‍റ് ആന്‍റണീസ് പള്ളി തിരുനാളിനോടനുബന്ധിച്ച് അമ്പ് പ്രദക്ഷിണത്തിന്‍െറ പേരില്‍ ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ സംഘ്പരിവാര്‍ ശ്രമിക്കുന്നതായി സി.പി. എം. ഇത് തടയുന്നതില്‍ ജില്ലാഭരണാധികാരികളും പൊലീസും നിഷ്ക്രിയത പുലര്‍ത്തി.

സംഘ്പരിവാറിന്‍െറ സമ്മര്‍ദത്തിന് വഴങ്ങി അമ്പ് പ്രദക്ഷിണം വഴിതിരിച്ചുവിടുകയാണ് ചെയ്തത്. ബസ് ഉള്‍പ്പെടെ വാഹനങ്ങള്‍ സര്‍വീസ് നടത്തുന്ന പൊതുറോഡിലൂടെ അമ്പ് പ്രദക്ഷിണം നടത്താന്‍ അനുവദിക്കാത്തത് സഞ്ചാരസ്വാതന്ത്യം തടയുന്നതിന് തുല്യമാണ്. കപ്പേളകളും രൂപക്കൂടുകളും തകര്‍ത്തു. ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനാണ് ഇവരുടെ ശ്രമം.

അടുത്ത പ്രദേശങ്ങളില്‍ നിന്നുള്ള സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ മൂര്‍ക്കനാടും പരിസരത്തും തമ്പടിച്ചിരിക്കുകയാണ്. തുടര്‍ച്ചയായി അക്രമങ്ങള്‍ നടത്തിയിട്ടും ഇത് തടയാനോ ഒരാളെ പോലും പിടികൂടാനോ പൊലീസ് തയാറായിട്ടില്ല. രണ്ട് ദിവസമായി പ്രദേശം സംഘര്‍ഷാവസ്ഥയിലാണ്. ജില്ല ഭരണാധികാരികളുടെ ഭാഗത്ത്നിന്ന്സമാധാനം പുനഃസ്ഥാപിക്കാനുള്ള ഒരു നീക്കവും ഉണ്ടായിട്ടില്ല.

കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ നിഷ്ക്രിയത്വം അവസാനിപ്പിക്കണമെന്ന് സി.പി.എം ജില്ല സെക്രട്ടറി എ.സി. മൊയ്തീന്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ അക്രമം അഴിച്ചുവിടാനും വര്‍ഗീയസംഘര്‍ഷങ്ങള്‍ക്ക് തിരികൊളുത്താനുമുള്ള ആര്‍.എസ്.എസ്, ഹിന്ദു ഐക്യവേദി സംഘടനകളുടെ ശ്രമം തടയാന്‍ ജില്ല ഭരണകൂടവും സര്‍ക്കാറും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

ഇരിങ്ങാലക്കുട മൂര്‍ക്കനാട് സംഭവത്തത്തെുടര്‍ന്ന് ജില്ലയിലെമ്പാടും കപ്പേളകള്‍ക്കും രൂപക്കൂടുകള്‍ക്കും നേരെ ഇരുട്ടിന്‍െറ മറവില്‍ ആക്രമണം അഴിച്ചുവിട്ട് ഗുജറാത്തിലും ഒഡീഷയിലും നടപ്പാക്കിയത് കേരളത്തിലും പരീക്ഷിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമാണിത്. ആരാധനാ സ്വാതന്ത്ര്യവും ആരാധനാലയങ്ങളെയും സംരക്ഷിക്കുന്നതില്‍ ഭരണസംവിധാനങ്ങള്‍ പരാജയപ്പെട്ടാല്‍ ഡി.വൈ.എഫ്.ഐ ചുമതല ഏറ്റെടുക്കുമെന്ന് പ്രസിഡന്‍റ് കെ.വി. സജീവും സെക്രട്ടറി സി. സുമേഷും പ്രസ്താവനയില്‍ പറഞ്ഞു.

മതേതരമൂല്യങ്ങള്‍ തകര്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവരെ സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്നും പള്ളികള്‍ക്കും കപ്പേളകള്‍ക്കും നേരെ അക്രമം അഴിച്ചുവിട്ട് മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ പരാജയപ്പെടുത്തണമെന്നും അതിരൂപത കെ.സി.വൈ.എം ആഹ്വാനം ചെയ്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment