Flash News

വോട്ട് ചെയ്തതിനു ശേഷം ചിഹ്നം ഉയര്‍ത്തിക്കാട്ടി; മോഡിക്കെതിരെ നടപടിക്ക് തിര. കമ്മീഷന്‍ നിര്‍ദേശം

April 30, 2014 , ഷാഹിദ് വൈപ്പി

modi-thamaraന്യൂഡല്‍ഹി: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്കെതിരെ നടപടിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. വോട്ട് ചെയ്ത ശേഷം ബൂത്തിന് പുറത്ത് തിരഞ്ഞെടുപ്പ് ചിഹ്നമായ താമര ഉയര്‍ത്തിക്കാട്ടിയ സംഭവം പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കമ്മീഷന്‍ കണ്ടെത്തി. ഈ സാഹചര്യത്തില്‍ മോഡിക്കെതിരെ നടപടിയെടുക്കാന്‍ ഗുജറാത്ത് പോലീസിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

രണ്ട് വര്‍ഷം വരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് മോഡിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. പോളിങ്ങ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് പ്രസ്സ് മീറ്റ് അനുവദിക്കരുതെന്നും പോളിങ് ബൂത്തിനു 100 മീറ്റര്‍ വരെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ യാതൊന്നും പ്രവര്‍ത്തിക്കരുതെന്നാണ് നിയമം അനുശാസിക്കുന്നത്. ഈ നിയമങ്ങളാണ് ഇപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുന്നത്.

ഇന്ന് വൈകീട്ട് ആറുമണിക്കകം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദേശം. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ചാനലുകള്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് നിര്‍ദേശമുണ്ട്. മോഡിയുടെ നടപടി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കാണിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. വോട്ട് ചെയ്ത് ഇറങ്ങിയ ശേഷം പോളിംഗ് സ്‌റ്റേഷന് സമീപമാണ് മോഡി താമര ചിഹ്നം ഉയര്‍ത്തിക്കാട്ടിയത്. വോട്ടുചെയ്തതിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ആവശ്യപ്രകാരം വോട്ട ചെയ്ത കൈവിരല്‍ ഉയര്‍ത്തിക്കാട്ടിയ മോഡി താമര ചിഹ്നവും ഉയര്‍ത്തിക്കാട്ടുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top