Flash News

ജ്വല്ലറിയുടെ ആഭരണ പ്രദര്‍ശനത്തിനിടെ മോഷണം നടത്തിയ നാല്‍‌പ്പതുകാരിയെ അറസ്റ്റ് ചെയ്തു

April 30, 2014 , ഷാഹിദ് വൈപ്പി

ameera_bhanuകോഴിക്കോട്: നടി കാവ്യമാധവന്‍ ജ്വല്ലറിയില്‍ ആഭരണ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുന്ന തിരക്കിനിടെ സെയില്‍സ്മാന്‍മാരെ കബളിപ്പിച്ച് വളകള്‍ മോഷ്ടിച്ച സ്ത്രീ പിടിയില്‍.
മലബാര്‍ ഗോള്‍ഡില്‍നിന്ന് എട്ടു പവന്‍െറ വളകള്‍ കവര്‍ന്ന ഫ്രാന്‍സിസ് റോഡ് ചക്രംവളപ്പ് പറമ്പ് വീട്ടില്‍ അമീറബാനു (40)വിനെയാണ് ഇപ്പോള്‍ വാടകക്ക് താമസിക്കുന്ന കിണാശ്ശേരി തോട്ടുംമാരത്തെ എന്‍.പി. കോട്ടേജില്‍നിന്ന് അറസ്റ്റ് ചെയ്തത്.

മോഷ്ടിച്ച നാലു പവന്‍ വീതമുള്ള രണ്ട് വളകള്‍ വാടകവീട്ടിലെ അലമാരയില്‍നിന്ന് പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ഞായറാഴ്ചയാണ് നടി പങ്കെടുക്കുന്ന തിരിക്കിനിടെ സമര്‍ഥമായി ഇവര്‍ രണ്ട് വളകള്‍ കവര്‍ന്നത്. സ്‌റ്റോക്കെടുക്കവെ രണ്ട് വളകളുടെ കുറവ് കണ്ടതിനെ തുടര്‍ന്ന് സി.സി.ടി.വി ദൃശൃങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം കണ്ടെത്തിയത്. അമീറ ബാനു വളകൗണ്ടറില്‍ വന്നതുമുതല്‍ വളകളുമായി പോകുന്നതുവരെയുള്ള രംഗങ്ങള്‍ കാമറയില്‍ വ്യക്തമായി തെളിഞ്ഞിട്ടുണ്ട്.

ജ്വല്ലറിയില്‍ അമീറ നല്‍കിയ വിലാസവും ഫോണ്‍ നമ്പറും തെറ്റായിരുന്നെങ്കിലും സി.സി.ടി.വിയില്‍ നിന്നും ലഭിച്ച ചിത്രവുമായി നടത്തിയ അന്വേഷണത്തിനൊടുവില്‍ അമീറ ബാനു പിടിയിലാവുകയായിരുന്നു. വനിതാ പൊലീസ് മഫ്ടിയിലത്തെി ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ ആദ്യം കുറ്റം സമ്മതിച്ചില്ല. പിന്നാലെ പൊലീസത്തെി അലമാര തുറന്നു പരിശോധിച്ചപ്പോള്‍ കവര്‍ച്ചാമുതല്‍ കണ്ടത്തെുകയായിരുന്നു.

കസബ സി.ഐ ബാബു പെരിങ്ങത്തേ്, എസ്.ഐ എ. പ്രഭാകരന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നിധിഷ്, ഷബീര്‍, നിഷ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ തൊണ്ടി സഹിതം അറസ്റ്റ് ചെയ്തത്. വൈകീട്ട് കോടതിയില്‍ ഹാജരാക്കിയ അമീറ ബാനുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top