ചെന്നൈ സ്‌ഫോടനം: കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം

chennai-blast-2_050114094150തിരുവനന്തപുരം: ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇന്നു രാവിലെ സ്‌ഫോടനമുണ്ടായ സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കേരളത്തിലെ ജനങ്ങള്‍ പരിഭ്രമിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ പ്രധാന റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം അടക്കമുള്ള റെയില്‍വേ സ്‌റ്റേഷനുകളില്‍ റെയില്‍വേ പോലീസും സംസ്ഥാന പോലീസും ഡോഗ്ബോംബ് സ്‌ക്വാഡുകളും സംയുക്തമായി പരിശോധന നടത്തി.

Print Friendly, PDF & Email

Related News

Leave a Comment