Flash News

ഐ.എന്‍.ഒ.സി (ഐ)യ്‌ക്ക്‌ പുതിയ നേതൃത്വം

May 3, 2014 , ജോയിച്ചന്‍ പുതുക്കുളം

inoc

ന്യൂയോര്‍ക്ക്‌: ഐ.എന്‍.ഒ.സി (ഐ)യ്‌ക്ക്‌ പുതിയ ദേശീയ നേതൃത്വം നിലവില്‍ വന്നു. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസിന്റെ പുതിയ പ്രസിഡന്റായി ശുദ്ധ്‌ പ്രകാശ്‌ സിംഗ്‌ ചുമതലയേറ്റു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരും അനുഭാവികളും ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്‌ ഐ.എന്‍.ഒ.സി.

ശുദ്ധ്‌ പ്രകാശ്‌ സിംഗ്‌ (പ്രസിഡന്റ്‌), ചാക്കോട്‌ രാധാകൃഷ്‌ന്‍ (എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌), മൊഹീന്ദര്‍ സിംഗ്‌ (നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌), കളത്തില്‍ വര്‍ഗീസ്‌ (വൈസ്‌ പ്രസിഡന്റ്‌), രവി ചോപ്ര (വൈസ്‌ പ്രസിഡന്റ്‌), കന്‍വാള്‍ ബ്രാ (ജനറല്‍ സെക്രട്ടറി), ഹര്‍ഭജന്‍ സിംഗ്‌ (ജനറല്‍ സെക്രട്ടറി), മോഹന്‍ വാഞ്ചു (ട്രഷറര്‍), സബീന അലി (ജോ. ട്രഷറര്‍). ഇവരെ കൂടാതെ ദേശീയ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായി ജൂണ്‍ ക്വാസി, ഡോ. രാജ്‌ ഭയാനി, സുമന്‍ നാഗ്‌പാല്‍, ബുദ്ധ്‌ പ്രകാശ്‌ സിംഗ്‌, ദീപക്‌ ബന്‍സാല്‍, ഹരീഷ്‌ അറോറ, സര്‍ബിജിത്‌ സിംഗ്‌, ജസ്വന്ത്‌ ബുളാര്‍ എന്നിവരെ തെരഞ്ഞെടുത്തു.

ഐ.എന്‍.ഒ.സി ഫോറിന്‍ അഫേയേഴ്‌സ്‌ കമ്മിറ്റി ചെയര്‍മാന്‍ ഡോ. കരണ്‍സിംഗ്‌ എം.പിയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഏക സംഘടനയാണ്‌ ഐ.എന്‍.ഒ.സി. (ഐ).

ഇന്ത്യ- അമേരിക്ക നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്‌ പരിശ്രമിക്കുന്നതോടൊപ്പം വിദേശ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കണ്ടെത്തുന്നതിനും പ്രവര്‍ത്തിച്ചുവരുന്നു.

ദേശീയ കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്‌ ഭാരവാഹികളെ കൂടാതെ, കമ്മിറ്റി അംഗങ്ങളും, പത്ത്‌ ബോര്‍ഡ്‌ ഓഫ്‌ ഡയറക്‌ടേഴ്‌സും ചേര്‍ന്ന്‌ 27 അംഗ കമ്മിറ്റിയാണ്‌ ദൈനംദിന പ്രവര്‍ത്തിക്കുന്നത്‌.

ശുദ്ധ്‌ പ്രകാശ്‌ സിംഗ്‌ പഞ്ചാബ്‌ സ്വദേശിയും കോണ്‍ഗ്രസിന്റെ ദീര്‍ഘകാല പ്രവര്‍ത്തകനുമാണ്‌. വിവിധ ദേശീയ സംഘടനകളുടെ സാരഥ്യം വഹിക്കുന്നു. പ്രമുഖ വ്യവസായ ഗ്രൂപ്പായ ജെ. ഗ്രൂപ്പ്‌ ചെയര്‍മാനാണ്‌.

എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ചാക്കോട്‌ രാധാകൃഷ്‌ണന്‍ സീനിയര്‍ കോണ്‍ഗ്രസ്‌ നേതാവും, സ്ഥാപക നേതാവും കൂടിയാണ്‌. കളത്തില്‍ വര്‍ഗീസ്‌ കേരള ചാപ്‌റ്റര്‍ പ്രസിഡന്റും, ഡെമോക്രാറ്റിക്‌ പാര്‍ട്ടി നാസ്സു കൗണ്ടി വൈസ്‌ ചെയര്‍മാനുമാണ്‌. ഗവണ്‍മെന്റ്‌ തലത്തിലും വിവിധ രംഗങ്ങളിലും നേതൃസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്ന വര്‍ഗീസ്‌ കളത്തില്‍ മികച്ച സംഘാടകനുമാണ്‌.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top