Flash News

ശ്രീ നാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയ്ക്ക് നവനേതൃത്വം

May 3, 2014 , തോമസ്‌ റ്റി ഉമ്മന്‍

SNA-govering-body 2014 new

ന്യൂയോര്‍ക്ക്: ശ്രീ നാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2014-2015 ഭാരവാഹികളെ ന്യൂയോര്‍ക്കിലെ വൈഷ്ണവ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വച്ച് തിരഞ്ഞെടുത്തു. പ്രസന്നന്‍ ഗംഗാധരന്‍ (പ്രസിഡന്റ്), സുരേഷ് ചിറക്കുഴിയില്‍ (വൈസ് പ്രസിഡന്റ്), സജീവ് ചെന്നാട്ട് (ജനറല്‍ സെക്രട്ടറി), ബിജു ഗോപാല്‍ (ജോ. സെക്രട്ടറി), സുനില്‍കുമാര്‍ കൃഷ്ണന്‍ (ട്രഷറര്‍), റെനില്‍ ശശീന്ദ്രന്‍ (ജോ. ട്രഷറര്‍) എന്നിവരാണ് പുതിയ സാരഥികള്‍.

ട്രസ്ടീ ബോര്‍ഡ്‌ ഭാരവാഹികളായി ഗോപിനാഥ പണിക്കര്‍ (ചെയര്‍മാന്‍), ഗോവിന്ദന്‍ ജനാര്‍ദ്ദനന്‍, ജയചന്ദ്രന്‍ രാമകൃഷ്ണന്‍, ഓമന വാസുദേവ്, സന്തോഷ്‌ ചെമ്പന്‍, സുജാത സോമരാജന്‍ എന്നിവരെ തെരഞ്ഞെടുത്തു.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അജയകുമാര്‍ ദിവാകരന്‍, സഞ്ജീവ് കൊച്ചിചെരില്‍, ശശികുമാര്‍ രാജേന്ദ്രന്‍, ഉപേന്ദ്ര പണിക്കര്‍, മണി ശേഖരന്‍ എന്നിവരും, വിമന്‍സ് ഫോറത്തിലേക്ക് ബിന്ദു വാലത്ത് (പ്രസിഡന്റ്), ഗായത്രി സന്തോഷ്‌ (സെക്രട്ടറി)എന്നിവരും, ഓഡിറ്റര്‍മാരായി ഷിബു ദിവാകരന്‍, രാജീവ്‌ ചെന്നാട്ട് എന്നിവരും, യൂത്ത് ഫോറം ഭാരവാഹികളായി അരുണ്‍ ശിവന്‍, അഭിലാഷ് ജയചന്ദ്രന്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

തെരഞ്ഞെടുപ്പിന് വാസുദേവ് പുളിക്കല്‍, സഹൃദയന്‍ ഗംഗാധര പണിക്കര്‍, രവീന്ദ്രന്‍ രാഘവന്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്.

തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരിച്ച എല്ലാവരോടും വാസുദേവ് പുളിക്കല്‍, സഹൃദയന്‍ ഗംഗാധര പണിക്കര്‍ എന്നിവര്‍ കൃതജ്ഞത രേഖപ്പെടുത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top