കള്‍ചറല്‍ ഫോറം പ്രഖ്യാപന സമ്മേളനം അവിസ്മരണീയമായി

Abujakshan (2)
കള്‍ചറല്‍ ഫോറം പ്രഖ്യാപന സമ്മേളനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ സംസാരിക്കുന്നു

ദോഹ: ഖത്തര്‍ മലയാളികളുടെ പുതിയ സാംസ്‌കാരിക കൂട്ടായ്മയായ കള്‍ചറല്‍ ഫോറം പ്രഖ്യാപന സമ്മേളനം പഴയ ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കേൂല്‍ ഗ്രൗണ്ടിലെ നിറഞ്ഞ സദസ്സിന് അവിസ്മരണീമായ അനുഭവമായി. സംഘാടക മികവിലും ക്രമീകരണങ്ങളിലും ശ്രദ്ധേയമായ സാംസ്‌കാരിക പരിപാടിയില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആറായിരത്തോളം പേരാണ് പങ്കെടുത്തത്. ഏഴ് മണിക്ക്് പരിപാടി ആരംഭിച്ച് 11 മണിക്ക് അവസാനിക്കുന്നതുവരേയും ഗ്രൗണ്ടിലെ നിറഞ്ഞ സാന്നിധ്യം കള്‍ചറല്‍ ഫോറം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്കുള്ള ജനപിന്തുണയുടെ സൂചനയായിരുന്നു. പ്രമുഖ ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പഌസുമായി സഹകരിച്ചാണ് ഖത്തറിന്റെ സാംസ്‌കാരിക ജീവിതത്തില്‍ അവിസ്മരണീയമായ പ്രഖ്യാപന സമ്മേളനം നടന്നത്. വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നയപരിപാടികളുമായി സഹകരിച്ച് ജനപക്ഷ സാംസ്‌കാരിക സേവന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് കള്‍ചറല്‍ ഫോറം മുഖ്യഅജണ്ടയായി പ്രഖ്യാപിച്ചിരിക്കുന്നത് എന്നതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് ഈ മുന്നേറ്റത്തെ ഖത്തര്‍ മലയാളികള്‍ ഉറ്റുനോക്കുന്നത്.

ഖത്തറിന്റെ പ്രവാസമലയാളി ഭൂമികയില്‍ ജനസേവനത്തിന്റെയും മാനവ സൗഹ്യദത്തിന്റെയും, സാംസ്‌കാരിക ഇടപെടലുകളുടെയും പുതിയ സംസ്‌കാരത്തിന് തുടക്കം കുറിച്ച് കള്‍ച്ചറല്‍ ഫോറം പിറവിയെടുത്തപ്പോള്‍ സദസ്സില്‍ മാത്രമല്‍ ഖത്തറിലങ്ങോളമിങ്ങോളം ആനന്ദത്തിന്റെ കുളിര്‍ക്കാറ്റടിച്ചു വീശി.
ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരങ്ങളെ സാക്ഷി നിര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുബാക്ഷന്‍ കള്‍ച്ചറല്‍ ഫോറം പ്രഖ്യാപനം നടത്തി. ഖത്തര്‍ ദര്‍ശിച്ച പടുകൂറ്റന്‍ സമ്മേളനങ്ങളില്‍ ഒന്നായി ചരിത്രത്തില്‍ ഇടം പിടിച്ച കള്‍ച്ചറല്‍ ഫോറം പ്രഖ്യാപന സമ്മേളനത്തില്‍ ജാതി മത ഭേദമന്യേ ആറായിരത്തോളം ആളുകളാണ് സംബന്ധിച്ചത്. ജനപക്ഷ രാഷ്ട്രീയത്തിനും കൂട്ടായ്മയ്ക്കും മലയാള മണ്ണില്‍ ലഭിക്കുന്ന വര്‍ദ്ധിച്ച പിന്തുണയുടെ നേര്‍പതിപ്പായിരുന്നു ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗഡില്‍ നടന്ന പ്രഖ്യാപന സമ്മേളനത്തില്‍ സംബന്ധിച്ച ജനസാഗരം.

സമ്മേളന നഗരിയിലൊരുക്കിക കള്‍ച്ചറല്‍ ഫോറം കൗണ്ടറില്‍ നിന്നും നൂറുക്കണക്കിന് ആളുകള്‍ സംഘടന അംഗത്വവും സ്വീകരിച്ച് പ്രവര്‍ത്തന നിരതരായി എന്നതും സംഘാടകരുടെ ആവേശം വര്‍ദ്ധിപ്പിച്ചു. . ഖത്തറിലെ പ്രവാസികളുടെ താങ്ങം തണലും ഇന്ത്യന്‍ ഭരണ സംവിധാനങ്ങളില്‍ നിന്നും ലഭിക്കേണ്ട അവകാശങ്ങളുടെ കാവല്‍ക്കാരും മുന്നണി പേരാളികളുമായി കള്‍ച്ചറല്‍ ഫോറം മുന്‍പന്തിയിലുണ്ടാകുമെന്ന് സംഘടന പ്രഖ്യാപനം നടത്തിയ വല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്റെ പ്രഖ്യാപനം നിറഞ്ഞ കയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.

രാജ്യത്തിന്റെ വിഭവങ്ങളിലും വികസനത്തിലും പൗരന്‍മാര്‍ക്ക് പങ്കളിത്വമുളള ഒരു ജനാധിപത്യ സംവിധാനം ഇന്ത്യയില്‍ വളര്‍ന്ന് വരണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കേരള ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ പ്രസ്താവിച്ചു. ഇന്ത്യന്‍ ജനാധിപത്യം വെറും വോട്ട്‌ചെയ്യാനുളള അധികാരമായി മാത്രം ഇന്ന് മാറയിരിക്കുകയാണെന്നും അധികാരവും വിഭവങ്ങളും കോര്‍പ്പറേറ്റ് ശക്തികള്‍ കയ്യടക്കി വെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ നിയമ നിര്‍മ്മാണ സഭകളില്‍ ഇന്ന് ചര്‍ച്ചകളില്ല. ഓര്‍ഡിനന്‍സ് ഭരണമാണ് ജനാധിപത്യ രാജ്യത്ത് നടക്കുന്നത്. രാഷ്ട്രീയം വ്യക്തികള്‍ക്കും പാര്‍ട്ടികള്‍ക്കും പണം സമ്പാദിക്കാനുളള മാര്‍ഗമായി ഇന്ന് മാറിയെന്നും നമ്മുടെ പാര്‍ലമെന്റില്‍ 350 ല്‍ അധികം അംഗങ്ങളും കോടീശ്വരന്‍മാരാണെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാര്‍ക്കുളള ഇളവുകള്‍ നിര്‍ത്തല്‍ ചെയ്യുന്ന മൂന്നാം ഘട്ടത്തിലേക്കാണ് നമ്മുടെ രാജ്യം കടക്കുന്നതെന്ന് പറയുന്ന പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് അഴിമതിയും വിലക്കയറ്റവും അസന്തുലിതമായ വികസനവുമാണ് കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് രാജ്യത്തിന് നല്‍കിയത്. 2500 ല്‍ അധികം പൗരന്‍മാരെ സ്വന്തം സംസ്ഥാനത്ത് കൂട്ടക്കുരുതി നടത്തിയ നരേന്ദ്രമോഡി ഇന്ത്യ മുഴുവന്‍ തന്റെ നരഹത്യ പാക്കേജ് നടപ്പിലാക്കാനുളള ശ്രമത്തിലാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വര്‍ഗീയത, അഴിമതി വിമുക്ത ജനപക്ഷ രാഷ്ട്രീയമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ഇതിനുളള ശ്രമങ്ങളാണ് വെല്‍ഫെയര്‍ പാര്‍ട്ടി നടത്തുന്നതെന്നും കെ. അംബുജാക്ഷന്‍ പറഞ്ഞു.

മദ്യരാജാക്കന്‍മാരില്‍ നിന്നും പണം വാങ്ങി തെരഞ്ഞെടുപ്പിനെ നേരിട്ടവര്‍ക്ക് ബാര്‍ലൈസന്‍സ് നിഷേധിച്ച നിലപാടില്‍ ഉറച്ച് നില്‍ക്കാന്‍ സാധിക്കില്ലെന്നും ബാര്‍ലൈസന്‍സിന് ആര് അനുമതി നല്‍കിയാലും കേരള ജനത അനുമതി നല്‍കില്ലെന്ന് പരിപാടിയില്‍ സംസാരിച്ച വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ.എ ഷഫീഖ് പറഞ്ഞു. അധികാരത്തിന്റെ ഇടനായികകളില്‍ നടക്കുന്ന ദല്ലാളന്‍മാര്‍ ഭരണാധികാരികളെ ഭയപ്പെടുത്തി കാര്യങ്ങള്‍ നടത്തുന്ന അവസ്ഥയാണ് കേരളത്തിലും കേന്ദ്രത്തിലും. സര്‍ക്കാര്‍ പണം ഉപയോഗിച്ച് പേഴ്‌സണല്‍ സ്റ്റാഫിനെ വെച്ച് ഇരുമുന്നണികളും പാര്‍ട്ടി പ്രവര്‍ത്തനം നടത്തുകയാണ്. ഒരു വരി വിപ്പ് നല്‍കേണ്ട ചീഫ് വിപ്പിനും ഒരു ഫയലും ഒപ്പുവേക്കണ്ടതില്ലാത്ത പ്രതിപക്ഷ നേതാവിനു പോലും 30 പേഴ്‌സണല്‍ സ്റ്റാഫുകളാണുളളത്. ഈ കൊളളക്കെതിരെയുളള സമരം വെല്‍ഫെയര്‍ പാര്‍ട്ടി ശക്തിപ്പെുെത്തുമെന്നും അദ്ദേഹം പറഞ്ഞു. വിയോജിപ്പ് രേഖപ്പെടുത്തുന്ന പൊതു പ്രവര്‍ത്തശനെ വധിക്കുക എന്ന ഫാഷിസ്റ്റ് രീതിയാണ് ടി.പി വധത്തിലൂടെ സി.പി.എം പുറത്തെടുത്തത്.

Audience (3)
സദസ്സ്

കേരളത്തില്‍ ഇപ്പോള്‍ മുന്നണികള്‍ തമ്മില്‍ അകലം കുറഞ്ഞുവന്നിരിക്കുന്നുവെന്നും രാഷ്ട്രീയ ജന്‍മിത്വനാണ് നിലനില്‍ക്കുന്നതെന്നും ഇതിന് അറുതിവെരുത്തണമെന്നും കെ.എം ഷഫീഖ് പറഞ്ഞു.

പ്രഖ്യാപന സമ്മേളനത്തില്‍ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് എം.എം മൊഹിയുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ശ്യാമള സുരേഷ് ആശംസ പ്രസംഗം നടത്തി. കള്‍ച്ചറല്‍ ഫോറം ഭാരവാഹികളെ വെല്‍ഫയര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ,. അംബുജാക്ഷന്‍ പ്രഖ്യാപിച്ചു. റോഷല്‍ ഗംഗാധര്‍ മടപ്പുരക്കല്‍, ഡോ: അബൂബക്കര്‍. പ്രൊഫ: ജലീല്‍, അഷറഫ് കമ്മന എന്നിവര്‍ അതിഥികളെ ഷാള്‍ അണിയിക്കുകയും ഉപഹാര സമര്‍പ്പണം നടത്തുകയും ചെയ്തു. കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് താജ് ആലുവ സ്വാഗതവും വൈസ് പ്രസിഡന്റ് റജീന അലി നന്ദിയും പറഞ്ഞു. സംഗീത ബാന്റായ ടാക്കീസ് ലൈവ് അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.

Print Friendly, PDF & Email

Leave a Comment