മാപ്പ്‌ 56 കാര്‍ഡ്‌ ഗെയിം ടൂര്‍ണമെന്റ്‌: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

cardഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ എല്ലാവര്‍ഷവും നടത്തിവരാറുള്ള പോള്‍ വര്‍ക്കി മെമ്മോറിയല്‍ എവര്‍റോളിംഗ്‌ ട്രോഫിക്കുവേണ്ടിയുള്ള 56 കാര്‍ഡ്‌ ഗെയിമിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മാപ്പ്‌ ഭാരവാഹികള്‍ അറിയിച്ചു.

7733 കാസ്റ്റര്‍ അവന്യൂ, ഫിലാഡല്‍ഫിയ, പി.എ 19152-ലുള്ള മാപ്പ്‌ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ 2014 മെയ്‌ 10-ന്‌ ശനിയാഴ്‌ച രാവിലെ എട്ടുമണിക്ക്‌ ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ വിജയത്തിനായി ജോണ്‍സണ്‍ മാത്യു ചെയര്‍മാനായും, തോമസ്‌ എം. ജോര്‍ജ്‌, ബാബു മാരേട്ട്‌, ഫിലിപ്പ്‌ ജോണ്‍, ബാബു തോമസ്‌ തുടങ്ങിയവര്‍ കോര്‍ഡിനേറ്റേഴ്‌സുമായുള്ള കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, ഫിലാഡല്‍ഫിയ, മേരിലാന്റ്‌, വാഷിംഗ്‌ടണ്‍, ഡിട്രോയിറ്റ്‌ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും നിരവധി ടീമുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്‌തുകഴിഞ്ഞു. വിജയികള്‍ക്ക്‌ ട്രോഫിയും ക്യാഷ്‌ അവാര്‍ഡും സമ്മാനിക്കുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്കും, രജിസ്‌ട്രേഷനും ബന്ധപ്പെടുക: ജോണ്‍സണ്‍ മാത്യു (215 740 9486), തോമസ്‌ എം. ജോര്‍ജ്‌ (215 620 0323), ബാബു മാരേട്ട്‌ (267 688 4500), ഫിലിപ്പ്‌ ജോണ്‍ (215 342 0819), ബാബു തോമസ്‌ (215 715 9751).

Print Friendly, PDF & Email

Related News

Leave a Comment