പെയ്ഡ് ന്യൂസ്: തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി എടുക്കാമെന്ന് സുപ്രീം കോടതി

scന്യൂഡല്‍ഹി:പെയ്ഡ് ന്യൂസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി എടുക്കാമെന്ന് സുപ്രീം കോടതി. വാര്‍ത്തക്ക് പണം നല്‍കുന്നത് തടയാന്‍ തെരഞ്ഞെടുപ്പ് കമീഷന് അധികാരമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.

വാര്‍ത്തക്ക് പണം നല്‍കിയ സംഭവത്തില്‍ നടപടി സ്വീകരിക്കാന്‍ കമ്മീഷന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളവേ വ്യക്തമാക്കുകയായിരുന്നു കോടതി. സത്യവാങ്മൂലത്തിലെ വസ്തുതകള്‍ പരിശോധിക്കാന്‍ മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. അശോക് ചവാനെതിരെ നടപടി സ്വീകരിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

2009ലെ മഹാരാഷ്ട നിയമസഭ തെരഞ്ഞെടുപ്പില്‍ വാര്‍ത്ത നല്‍കാന്‍ പണം നല്‍കിയെന്ന പരാതിയില്‍ അശോക് ചവാനെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ്കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. തെരഞ്ഞെടുപ്പ് ചിലവ് സമര്‍പ്പിച്ചപ്പോള്‍ പെയ്ഡ് ന്യൂസിനായി വകയിരുത്തിയ തുക കണക്കില്‍ ചേര്‍ത്തിരുന്നില്ല എന്നാല്‍, വാര്‍ത്തയിലൂടെ വോട്ട് ചോദിച്ചിട്ടില്ലെന്നായിരുന്നു ചവാന്റെ വാദം. കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ ചോദ്യംചെയ്ത് ചവാന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. തുടര്‍ന്ന് അശോക് ചവാന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

Print Friendly, PDF & Email

Related News

Leave a Comment