ഡാലസ് : റഹ്മാന്, ശ്വേതാ മേനോന്, വിനീത് ശ്രീനിവാസന് തുടങ്ങി പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്ന ‘ഉല്ലാസതിരമാല’ സ്റ്റേജ് പ്രോഗ്രാം ഡാലസ് മലയാളികള്‍ക്കായി കലാവിരുന്നൊരുക്കാന്‍ മെയ് 11 ശനിയാഴ്ച എത്തും.
തിരുവല്ലാ അസോസിയേഷന് ഓഫ് ഡാലസിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ഥം തിരുവല്ലാ അസോസിയേഷനും സെവന് സ്റ്റോണ്‍ എന്റര്ടെയിന്മെന്റും ചേര്‍ന്നാണ് പരിപാടി ഒരുക്കുന്നത്.
ജി എസ് വിജയന്റെ നേതൃത്വത്തില്‍ റഹ്മാന്, വിനീത്, ശ്വേത എന്നിവര്‍ക്കൊപ്പം മണിക്കുട്ടന്, വിഷ്ണുപ്രിയ, രചന നാരായണന്‍കുട്ടി, സയനോര, കൂടാതെ പ്രശസ്ത മിമിക്രി താരങ്ങളായ കലാഭവന്‍ രാഗേഷ്, കലാഭവന്‍ ബിജു, കലാഭവന്‍ ജോബി, ശിവദാസ് മട്ടന്നൂര്‍ തുടങ്ങി ഒരു വന്‍ താരനിരയാണ് ഈ സംഗീത ഹാസ്യ നൃത്ത പരിപാടിയില്‍ അണിനിരക്കുക.
ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികള്‍ക്കായി വൈ.എം.സി.എ.യുടെ പുനരധിവാസ പദ്ധതിയുടെ ധനശേഖരണാര്‍ഥമാണ് ഷോ. നല്ലവരായ ഡാലസ് മലയാളികളുടെ സഹായ സഹകരണങ്ങള്‍ തിരുവല്ലാ അസോസിയേഷന് ഓഫ് ഡാലസിനു വേണ്ടി പ്രസിഡന്റ് സോണി ജേക്കബ് അഭ്യര്‍ത്ഥിച്ചു.
സ്ഥലം : പ്ലെയ്നോ സിവിക് സെന്റര്‍. തീയതി മെയ് 11, 5:30 PM.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സോണി ജേക്കബ് (469 767 3434), സജി നായര്‍ (405-613-1829), മാത്യു സാമുവല്‍ (972 890 7023), രാജു മാത്യു (972 816 2956), ജിമ്മി ഫിലിപ്പ് (214 223 7530), സുനില്‍ വര്‍ഗീസ് (214 543 7556), ടി സി ചാക്കോ (214 682 7672).
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply