കേരള അസോസിയേഷന്‍ കേരളാനൈറ്റ് മേയ് 10 ന്

KAD

ഡാലസ്: ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലക്‌സ് മലയാളി സമൂഹത്തിലെ കലാപ്രതിഭകള്‍ക്ക് അവതരണ വേദിയൊരുക്കുവാനും കേരളത്തിന്റെ തനതു കലകളെക്കുറിച്ച് യുവതലമുറയില്‍ അവബോധം സൃഷ്ടിക്കുന്നതിനും കേരള അസോസിയേഷന്‍ ഓഫ് ഡാലസ് നടത്തിവരുന്ന കേരളാ നൈറ്റ് മേയ് 10 ശനിയാഴ്ച നടക്കും. ഫാര്‍മേഴ്സ് ബ്രാഞ്ച്, സെന്റ്‌ മേരീസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയമാണ് വേദി.

മൂന്നു മുതല്‍ 12 ഗ്രേഡ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മാത്ത് കോമ്പറ്റീഷന്‍ വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണവും വേദിയില്‍ നടക്കും.

കേരള അസോസിയേഷന്‍ ആര്‍ട്സ് ഡയറക്ടര്‍ ബാബു കണ്ടോത്ത് പരിപാടികള്‍ക്ക് നേതൃത്വം നല്കുന്നു.

വിവരങ്ങള്‍ക്ക്: ബാബു കണ്ടോത്ത് 469 463 6869

വേദി: 14133 DENNIS LANE, FARMERS BRANCH, TX 75234

 

Print Friendly, PDF & Email

Leave a Comment