Flash News

പറമ്പില്‍ ആര്‍ക്കും വേണ്ടാതെ കിടന്ന കാന്താരി മുളകിന് ഇപ്പോള്‍ വില കിലോയ്ക്ക് 750 രൂപ

May 6, 2014 , ഷാഹിദ് വൈപ്പി

5964285110_693c1f4f9d_zകൊച്ചി: കാന്താരിക്ക് നല്ല എരിവാണ് അതു പോലെ കാന്താരിയുടെ വിലയ്ക്കും, കിലോയ്ക്ക് 750 രൂപ. നമ്മുടെ പറമ്പില്‍ ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന കാന്താരിയാണ് ഇന്നു പലരും പൊന്നും വിലകൊടുത്തു വാങ്ങിക്കുന്നത്.

കറുത്ത പൊന്നെന്ന പേരില്‍ ലോകപ്രശസ്തമായ നമ്മുടെ സ്വന്തം കുരുമുളകിന്റെ വില ഇപ്പോള്‍ ചരിത്രത്തിലെ ഏറ്റവും കൂടിയ നിലയിലാണ്. അതു നമ്മുടെ കാന്താരിയെക്കാളും താഴ്ന്ന വിലയാണെന്നറിയുമ്പോഴാണ് കാന്താരി വില നമ്മളില്‍ എരിവാകുന്നത്. കുരുമുളകിന് വില കിലോയ്ക്ക് 650 ആണ്. കാന്താരിയുടെ ലഭ്യതക്കുറവ് തന്നെയാണ് വില ഉയരാന്‍ കാരണം.

വില ഉയര്‍ന്നതോടെ പലരും കാന്താരി കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്. പച്ച കാന്താരിക്കാണ് ഡിമാന്റ് ഏറെ. എരിവ് മാത്രമല്ല പ്രമേഹത്തിനുള്ള ഔഷധമാണ് എന്നതും കാന്താരിയെ പ്രിയങ്കരമാക്കുന്നു. മലയാളി ഇന്നേവരെ അന്യ സംസ്ഥാനളെ ആശ്രയിക്കാതെ കഴിക്കുന്ന ഏക പച്ചക്കറിയെന്ന പ്രത്യേകതയും കാന്താരിക്കുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top