ഒറിഗണ്‍ ഗവര്‍ണ്ണര്‍ നല്‍കിയ സി.പി.ആര്‍ വഴിയില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന അജ്ഞാത സ്ത്രീയുടെ ജീവന്‍ രക്ഷിച്ചു

governor-john-kitzhaber-perfoms-cprപോര്‍ട്ട്‌ലാന്റ്: ഒറിഗണ്‍ സംസ്ഥാന ഭരണാധികാരി ഒരു ഭിഷഗ്വരനായി മാറിയപ്പോള്‍ രക്ഷപ്പെട്ടത് വഴിയില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന അജ്ഞാത സ്ത്രീയുടെ വിലപ്പെട്ട ജീവന്‍!!

ഒറിഗണ്‍ ഗവര്‍ണ്ണര്‍ ജോണ്‍ കിറ്റ്ബര്‍ മെയ് 5 തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെ പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം പോര്‍ട്ട്‌ലാന്റ് ഡൗണ്‍ ടൗണിലൂടെ സുരക്ഷാ സന്നാഹത്തോടെ വരുമ്പോഴാണ് വഴിയില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന സ്ത്രീയെ ശ്രദ്ധയില്‍പ്പെട്ടത്. ഡ്രൈവറോട് കാര്‍ നിര്‍ത്തുവാന്‍ പറഞ്ഞതിനു ശേഷം അതിവേഗം കാറില്‍ നിന്നിറങ്ങി റോഡില്‍ കിടന്നിരുന്ന സ്ത്രീക്ക് സി.പി.ആര്‍ നല്‍കി. ഇതിനിടെ പാരാ മെഡിക്കല്‍സിനെ വിളിക്കുന്നതിനുള്ള നിര്‍ദേശവും നല്‍കിയിരുന്നു. സി.പി.ആര്‍ നല്‍കിയതോടെ സ്ത്രീ ശ്വസിക്കുവാന്‍ ആരംഭിച്ചു. നിമിഷങ്ങള്‍ക്കകം എത്തിചേര്‍ന്ന മെഡിക്കല്‍ ടീം സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചു.

ഒറിഗണ്‍ സംസ്ഥാന ഗവര്‍ണ്ണര്‍ പദവി ഏറ്റെടുക്കുന്നതിനു മുമ്പു എമര്‍ജന്‍സി റൂം ഡോക്ടറായി പ്രവര്‍ത്തിച്ചിരുന്ന മുന്‍ പരിചയം അജ്ഞാത സ്ത്രീയുടെ ജീവന്‍ രക്ഷിച്ച വാര്‍ത്ത ഗവര്‍ണ്ണരുടെ ഓഫീസ് സ്ഥീരീകരിച്ചുവെങ്കിലും ഗവര്‍ണ്ണര്‍ ഇതേകുറിച്ച് പ്രതികരിച്ചില്ല.

കലുഷിതവും, സങ്കീര്‍ണ്ണവുമായ രാഷ്ട്രീയ സാഹചര്യങ്ങളെ അഭിമൂഖീകരിക്കുമ്പോഴും, സഹ ജീവികളുടെ വേദനയും, വികാരവും തിരിച്ചറിയുന്നതിനും, origan 2വാക്കുകള്‍ കൊണ്ടല്ല പ്രവര്‍ത്തികള്‍ കൊണ്ട് ക്രിയാത്മകമായി പ്രതികരിക്കുന്നതിന് അദ്ധ്വാനവും, സമയവും ചിലവഴിച്ച ഗവര്‍ണ്ണറുടെ മഹാമനസ്‌കത സംഭവത്തിന് ദൃക്‌സാക്ഷികളായവരുടെ മനസ്സില്‍ കാരുണ്യത്തിന്റെ വിത്തുകള്‍ വിതറിയിട്ടുണ്ടെങ്കില്‍ അതില്‍ അതിശയോക്തി ഒട്ടും ഇല്ല തന്നെ.

Print Friendly, PDF & Email

Related News

Leave a Comment